Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമെഡിക്കൽ കോളജ്...

മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതി നാളെ

text_fields
bookmark_border
lead ഫീസ് നിരക്കുകൾ വർധിപ്പിക്കാൻ നീക്കം മാനന്തവാടി: ഒന്നര വർഷം മുൻപ്​ ജില്ല ആശുപത്രിയെ മെഡിക്കൽ കോളജായി ഉയർത്തിയതിന് ശേഷം രൂപവത്​കരിച്ച ആശുപത്രി വികസന സമിതിയുടെ രണ്ടാമത്തെ യോഗം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പതിനേഴോളം അജണ്ടകളാണ് ചർച്ചക്ക് വരിക. ഇതിൽ രോഗികൾക്ക് ഇരുട്ടടിയാകുന്ന തീരുമാനങ്ങളും ഉണ്ടായേക്കുമെന്നാണ്​ സൂചന. ഐ.പി, ഒ.പി, ലാബ് ടെസ്റ്റുകളുടെ ഫീസ് നിരക്ക് വർധിപ്പിക്കലായിരിക്കും പ്രധാന തീരുമാനം. കൂടാതെ എച്ച്.ഡി.സി ജീവനക്കാരെ നിയമിക്കാനുള്ള തീരുമാനവും ഉണ്ടായേക്കും. മൂന്ന് മാസം കൂടുമ്പോൾ യോഗം ചേരണമെന്നാണെങ്കിലും ആറു മാസത്തിന് ശേഷമാണ് ഇപ്പോൾ യോഗം ചേരുന്നത്. അതേസമയം, യോഗം കലക്ടറേറ്റിൽ വിളിച്ചു ചേർക്കുന്നതിൽ സമിതി അംഗങ്ങൾക്കിടയിൽ തന്നെ അതൃപ്തി ഉയർന്നിട്ടുണ്ട്. ജില്ല കലക്ടറുടെ സൗകര്യത്തിനായി മെഡിക്കൽ കോളജ് സൂപ്രണ്ട്, വികസന സമിതി സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടിവരുമെന്ന് വികസന സമിതി അംഗങ്ങൾ ചൂണ്ടിക്കാണിക്കുന്നു. യു.ഡി.എഫ് അംഗങ്ങൾ നാളത്തെ യോഗത്തിൽ പ്രതിഷേധമറിയിച്ചേക്കും. കോൺഗ്രസ്​ ഇന്‍കംടാക്‌സ് ഓഫിസ്​ മാർച്ച്​ കല്‍പറ്റ: അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വേട്ടയാടല്‍ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി അംഗം പി.പി. ആലി ആവശ്യപ്പെട്ടു. കേന്ദ്ര ബി.ജെ.പി സര്‍ക്കാർ ഫാഷിസ്റ്റ് അജണ്ട നടപ്പാക്കുന്നതിനെതിരെയും വിവിധ സര്‍ക്കാര്‍ എജന്‍സികളെ ഉപയോഗിച്ച് ദേശീയ നേതാക്കളെ വേട്ടയാടുന്നതിനെതിരെയും കോണ്‍ഗ്രസ് മണ്ഡലം നടത്തിയ കല്‍പറ്റ ഇന്‍കം ടാക്‌സ് ഓഫിസ്​ മാര്‍ച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്‍റ്​ ഗിരീഷ് കല്‍പറ്റ അധ്യക്ഷത വഹിച്ചു. സി. ജയപ്രസാദ്, ജി. വിജയമ്മ ടീച്ചര്‍, കെ.കെ. രാജേന്ദ്രന്‍, പി. വിനോദ്കുമാര്‍, കെ. അജിത, എസ്. മണി, കെ. ശശികുമാര്‍, എം.പി. മജീദ്, ഒ.പി. മുഹമ്മദ് കുട്ടി, ആയിഷ പള്ളിയാല്‍, പി. രാജാറാണി, ഡിന്‍റോ ജോസ്, ഹര്‍ഷല്‍ കോണാടന്‍, സന്തോഷ് കൈനാട്ടി, വി. നൗഷാദ്, ഷബ്‌നാസ് തന്നാനി, ടി.ജെ. ആന്‍റണി, കാരാടന്‍ സലീം, ഇ. സുനീര്‍, ഗിരിജ മടിയൂര്‍കുനി, ഷേര്‍ളി ജോസ്, മാടായി ലത്തീഫ്, ഫാത്തിമ സുഹറ, മുഹമ്മദ്‌ ഫെബിന്‍, രഞ്ജിത്ത് ബേബി എന്നിവര്‍ സംസാരിച്ചു. മുട്ടില്‍: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ മുട്ടില്‍ പോസ്റ്റ്​ ഓഫിസ്​ ധര്‍ണ ഡി.സി.സി പ്രസിഡന്‍റ്​ എന്‍.ഡി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ ജോയി തൊട്ടിതറ അധ്യക്ഷത വഹിച്ചു. ദാസന്‍ കോട്ടകൊല്ലി, എം.ഒ. ദേവസ്യ, സുന്ദര്‍രാജ് എടപ്പെട്ടി, ബാബു പിണ്ടിപുഴ, കെ.എസ്. സ്‌കറിയ, ഉഷാ തമ്പി, പി. ചന്ദ്രിക, കെ. ജെയിംസ് കര്യാലയ, ഷിജു ഗോപാലന്‍, ഫൈസല്‍ പാപ്പിന, ശാന്തമ്മ തോമസ്, നിഷ സുധാകരന്‍, ബാബു വര്‍ഗീസ്, പി. ബാദുഷ, നൗഷാദ്, എല്‍ദോ എന്നിവര്‍ സംസാരിച്ചു. TUEWDL1 കോണ്‍ഗ്രസ് മണ്ഡലം നടത്തിയ കല്‍പറ്റ ഇന്‍കംടാക്‌സ് ഓഫിസ്​ മാര്‍ച്ചും ധർണയും കെ.പി.സി.സി അംഗം പി.പി. ആലി ഉദ്​ഘാടനം ചെയ്യുന്നു ഫ്രറ്റേണിറ്റി ​അംഗത്വ കാമ്പയിൻ കൽപറ്റ: അഭിമാനത്തോടെ നീതി ചോദിക്കുക, പോരാട്ടങ്ങളുടെ തുടർച്ചയാവുക' എന്ന തലക്കെട്ടിൽ നടക്കുന്ന ഫ്രറ്റേണിറ്റി മൂവ്മന്‍റെ് സ്കൂൾ അംഗത്വ കാമ്പയിൻ ജില്ലതല ഉദ്ഘാടനം അച്ചൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടന്നു. ജില്ലാ വൈസ് പ്രസിഡന്‍റ്​ ഹിഷാമുദ്ധീൻ പുലിക്കോടൻ ഉദ്​ഘാടനം നിർവഹിച്ചു. വിദ്യാർഥിനി ബിൻസി ബാലൻ മെംബർഷിപ് ഏറ്റുവാങ്ങി. ജില്ല സെക്രട്ടറി മുസ്‌ഫിറ ഖാനിത, ജില്ല കമ്മറ്റി അംഗം മുർഷിദ് പൊന്നാനി, എം. മെഹർഷാ എന്നിവർ പങ്കെടുത്തു. TUEWDL7 ഫ്രറ്റേണിറ്റി മൂവ്‌മന്‍റെ് സ്കൂൾ അംഗത്വ കാമ്പയിൻ ജില്ലതല ഉദ്ഘാടനം അച്ചൂർ ഗവ. ഹയർ സെക്കൻഡറിയിൽ ഹിഷാമുദ്ധീൻ പുലിക്കോടൻ നിർവഹിക്കുന്നു ആര്‍.ആര്‍.ടി ടീമുകള്‍ക്ക് പരിശീലനം ഇന്ന് കൽപറ്റ: ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന വിനോദ സഞ്ചാരികളുടെയും, ജീവനക്കാരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി രൂപവത്കരിച്ച റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍ക്ക് (ആര്‍.ആര്‍.ടി) കര്‍ളാട് തടാകത്തില്‍ ബുധനാഴ്ച രാവിലെ 10 മുതല്‍ നാലുവരെ എന്‍.ഡി.ആര്‍.എഫ് പരിശീലനം നല്‍കും. ഫോണ്‍: 04936 202134. വൈദ്യുതി മുടങ്ങും കാട്ടിക്കുളം: ഇലക്ട്രിക്കല്‍ സെക്ഷനിലെ കവിക്കല്‍, പുതിയൂര്‍, തോണിക്കടവ്, ബാവലി, മീന്‍കൊല്ലി പ്രദേശങ്ങളില്‍ ബുധനാഴ്ച രാവിലെ 8.45 മുതല്‍ വൈകീട്ട്​ അഞ്ചുവരെ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട: പീച്ചാംകോട് പമ്പ്, നടക്കല്‍, തരുവണ പമ്പ്, മൈലാടുംകുന്ന്, നടാഞ്ചേരി, കോക്കടവ് ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ എട്ട്​ മുതല്‍ വൈകീട്ട്​ 5.30 വരെ വൈദ്യുതി മുടങ്ങും. മാനന്തവാടി: പാണ്ടിക്കടവ്, താഴെയങ്ങാടി, കൊനിയന്‍മുക്ക്, അമ്പലവയല്‍ ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒൻപത്​ മുതല്‍ വൈകീട്ട്​ അഞ്ചുവരെ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ: മഞ്ഞൂറ, കര്‍ളാട്, പണ്ടംകോട്, പുഞ്ചവയല്‍ ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒൻപത്​ മുതല്‍ വൈകീട്ട്​ 5.30 വരെ വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story