Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 5:29 AM IST Updated On
date_range 21 Jun 2022 5:29 AM ISTകാര്യക്ഷമമായ സേവനം: ജീവനക്കാര്‍ ജാഗ്രത പുലര്‍ത്തണം -മന്ത്രി എ.കെ. ശശീന്ദ്രന്‍
text_fieldsbookmark_border
* ഫയല്‍ തീര്‍പ്പാക്കല്‍ പുരോഗതി കൃത്യമായ ഇടവേളകളില്‍ വിലയിരുത്തും * ഓഫിസുകളില്‍ നോഡല്‍ ഓഫിസര്‍മാരെ നിയോഗിക്കണം. കൽപറ്റ: പൊതുജനങ്ങള്‍ക്ക് സമയബന്ധിതമായി സേവനം ഉറപ്പാക്കുകയെന്നത് സര്‍ക്കാറിന്‍റെ കടമയാണെന്ന് മന്ത്രി എം.കെ. ശശീന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ ഓഫിസുകളിലെ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞവുമായി ബന്ധപ്പെട്ട് കലക്‌ടറേറ്റില്‍ നടന്ന അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലതാമസമില്ലാതെ സേവനങ്ങള്‍ ലഭിക്കുക എന്നത് ഓരോ പൗരന്‍റെയും അവകാശമാണ്. ആവശ്യങ്ങള്‍ യഥാസമയം പരിശോധിച്ച് പരിഹാരം നല്‍കുന്ന കാര്യത്തില്‍ ജീവനക്കാര്‍ ജാഗ്രതയും സഹകരണവും പുലര്‍ത്തണമെന്നും കാര്യക്ഷമമായ സിവില്‍ സർവിസില്‍ നിന്ന് ജനങ്ങള്‍ അതാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വിവിധ വകുപ്പുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സമയ പരിധിക്കുള്ളില്‍ തീര്‍പ്പാക്കാനുളള നടപടികള്‍ ഉദ്യോഗസ്ഥരില്‍നിന്നുണ്ടാകണം. യജ്ഞത്തിന്‍റെ ഭാഗമായി ഓരോ ഓഫിസിലും പ്രത്യേകം നോഡല്‍ ഓഫിസര്‍മാരെ നിയോഗിക്കണം. ആവശ്യമെങ്കില്‍ പ്രത്യേകം അദാലത്തുകളും നടത്താം. പെട്ടെന്ന് തീര്‍പ്പാക്കാവുന്നവ, കോടതി കേസുകള്‍, റവന്യൂ റിക്കവറി തുടങ്ങി ഓരോ വകുപ്പിലും കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം, അവയുടെ സ്വഭാവം എന്നിവ സംബന്ധിച്ച കണക്കെടുപ്പു നടത്തി അതിനനുസരിച്ചുളള കർമപദ്ധതിയും തയാറാക്കണം. ഫയല്‍ തീര്‍പ്പാക്കല്‍ പുരോഗതി ഘട്ടംഘട്ടമായി വിലയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലയില്‍ റവന്യൂ, വനം, തദ്ദേശ വകുപ്പുകളിലാണ് കൂടുതല്‍ ഫയലുകള്‍ തീര്‍പ്പാക്കാനുളളതെന്ന് യോഗത്തില്‍ വിലയിരുത്തി. പത്ത് വര്‍ഷത്തിന് മുകളില്‍, അഞ്ച് വര്‍ഷത്തിനും പത്ത് വര്‍ഷത്തിനും ഇടയില്‍, ഒരു വര്‍ഷത്തിനും അഞ്ച് വര്‍ഷത്തിനും ഇടയില്‍ എന്നിങ്ങനെ തരംതിരിച്ചാണ് തീര്‍പ്പാക്കല്‍ ഫയലുകളുടെ എണ്ണം കണ്ടെത്തിയിരിക്കുന്നത്. ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി സെപ്റ്റംബര്‍ 30 വരെയാണ് തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുന്നത്. യോഗത്തില്‍ ജില്ല കലക്ടര്‍ എ. ഗീത, ജില്ല പൊലീസ് മേധാവി അരവിന്ദ് സുകുമാര്‍, എ.ഡി.എം എന്‍.ഐ. ഷാജു, ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. MONWDL14 സര്‍ക്കാര്‍ ഓഫിസുകളിലെ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞവുമായി ബന്ധപ്പെട്ട് കലക്‌ടറേറ്റില്‍ നടന്ന അവലോകനയോഗത്തില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ സംസാരിക്കുന്നു കോൺഗ്രസ് പോസ്റ്റ് ഓഫിസ് മാർച്ച് സുൽത്താൻ ബത്തേരി: രാഹുൽ ഗാന്ധിയെ ഇ.ഡി വേട്ടയാടുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫിസ് മാർച്ചും ധർണയും സംഘടിപ്പിച്ചു. കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ഹെഡ് പോസ്റ്റ് ഓഫിസ് മാര്‍ച്ചും ധര്‍ണയും ഡി.സി.സി പ്രസിഡന്‍റ് എന്‍.ഡി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി അംഗം പി.പി. ആലി അധ്യക്ഷത വഹിച്ചു. അഡ്വ. ടി.ജെ. ഐസക്ക്, മാണി ഫ്രാന്‍സിസ്, സംഷാദ് മരക്കാര്‍, ജി. വിജയമ്മ ടീച്ചര്‍, എം.എ. ജോസഫ്, ഒ.വി. അപ്പച്ചന്‍, പി.കെ. അബ്ദുറഹിമാന്‍, പോള്‍സൻ കൂവക്കല്‍, ശോഭന കുമാരി, മോയിന്‍ കടവന്‍ എന്നിവര്‍ സംസാരിച്ചു. സുൽത്താൻ ബത്തേരി ബ്ലോക് കോൺഗ്രസ് കമ്മിറ്റി നടത്തിയ സമരം ഡി.സി.സി പ്രസിഡൻറ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ബ്ലോക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഉമ്മർ കുണ്ടാട്ടിൽ അധ്യക്ഷത വഹിച്ചു. സി.പി. വർഗീസ്, എൻ.സി. കൃഷ്ണകുമാർ, അഡ്വ. ആർ. രാജേഷ്കുമാർ, എടക്കൽ മോഹനൻ, കെ.എം. വർഗീസ്, ടിജി ചെറുതോട്ടിൽ, എലിസബത്ത് ടീച്ചർ, സിറ്റി ചന്ദ്രൻ, ജയ മുരളി, വർഗീസ് തോമാട്ടുചാൽ, സതീഷ് പുതുക്കാട്, തോമസ് അമ്പലവയൽ, അസീസ് മാടാല, ജിജി അലക്സ്, പ്രേമൻ മലവയൽ, രാജേഷ്, നൗഫൽ കൈപ്പഞ്ചേരി എന്നിവർ സംസരിച്ചു. MONWDL6 കൽപറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പോസ്റ്റ് ഓഫിസ് മാർച്ചും ധർണയും ഡി.സി.സി പ്രസിഡൻറ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്യുന്നു വൈദ്യുതി മുടങ്ങും മാനന്തവാടി: ഇലക്ട്രിക്കല്‍ സെക്ഷനിലെ ചൂട്ടക്കടവ്, പാണ്ടിക്കടവ്, താഴെയങ്ങാടി, കൊണിയന്‍മുക്ക്, അമ്പലവയല്‍ ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒൻപത് മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. മീനങ്ങാടി: മീനങ്ങാടി ടൗണ്‍, പിബിഎം, അമ്പത്തിനാല്, പുഴംങ്കുനി, സൊസൈറ്റി കവല, കോളേരി, പരപ്പനങ്ങാടി, താഴത്തങ്ങാടി പ്രദേശങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒൻപത് മുതല്‍ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട: നടാഞ്ചേരി, കോക്കടവ് ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പുല്‍പള്ളി: കാപ്പികുന്ന്, മാരപ്പന്‍മൂല, കൊളറാട്ടുകുന്ന്, മൂഴിമല, കൂനംത്തേക്ക് പി.ആര്‍.സി എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച രാവിലെ 10 മുതല്‍ ഒരുമണിവരെ വൈദ്യുതി മുടങ്ങും. കാട്ടിക്കുളം: കവിക്കല്‍, പുതിയൂര്‍, തോണിക്കടവ്, ബാവലി, മീന്‍കൊല്ലി ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ 8.45 മണി മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ: ഇലക്ട്രിക്കല്‍ സെക്ഷനിലെ മഞ്ഞൂറ, കര്‍ലാട്, പത്താംമൈല്‍, പതിനാറാം മൈല്‍, പണ്ടംകോട് ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒൻപത് മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story