Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:37 AM IST Updated On
date_range 17 Jun 2022 5:37 AM ISTവീട് കുത്തിത്തുറന്ന് മോഷണം; ആഭരണവും പണവും നഷ്ടമായി
text_fieldsbookmark_border
ഗൂഡല്ലൂർ: വീട് കുത്തിത്തുറന്ന് ആഭരണവും പണവും മോഷ്ടിച്ചു. നഗരത്തിലെ ഹൃദയഭാഗമായ അഗ്രഹാരം റോഡിലെ അറശുമണിയുടെ വീട് കുത്തിത്തുറന്നാണ് 20 പവൻ സ്വർണവും മൂന്ന് ലക്ഷം രൂപയും മോഷ്ടിച്ചത്. ഹോംസ്റ്റേ നടത്തിപ്പും ഫൈനാൻസറുമായ മണിയും കുടുംബവും രണ്ടാഴ്ചയായി നാട്ടിൽപോയിട്ട്. വ്യാഴാഴ്ച തിരിച്ചെത്തിയപ്പോഴാണ് പിറക് വശത്തെ വാതിൽ കുത്തിതുറന്ന് മോഷണം നടന്നത് അറിഞ്ഞത്. സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലാണ്. അലമാര തുറന്നിട്ട നിലയിലും. വീടിനകത്ത് മുളകുപൊടിയും വിതറിയിട്ടുണ്ട്. ഗൂഡല്ലൂർ ക്രൈം വിഭാഗം പൊലീസ് അന്വേഷണം ആരംഭിച്ചു. GDR THEFT: അഗ്രഹാരം റോഡിലെ അറസു മണിയുടെ ഉടമസ്ഥയിലുളള മോഷണം നടന്ന വീട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
