Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:36 AM IST Updated On
date_range 17 Jun 2022 5:36 AM ISTഊട്ടിയിൽ വന്യമൃഗ ശല്യം
text_fieldsbookmark_border
ഗൂഡല്ലൂർ: ഊട്ടിയിൽ കരടിയുടെയും വന്യമൃഗങ്ങളുടെയും ശല്യം വർധിക്കുന്നത് കാരണം പൊതുജനങ്ങൾ ഭീതിയിലാണ്. ഊട്ടിക്ക് ചുറ്റുമുള്ള തൊഢബെഢ, ഫേൺഹില്ലിന് ചുറ്റുമുള്ള വനങ്ങളിൽ പുള്ളിപ്പുലി, കരടി, കാട്ടുപോത്തുകൾ എന്നിവയുണ്ട്. ദിവസങ്ങൾക്കുമുമ്പ് കരടി പുതിയ അഗ്രഹാരം തെരുവിൽ എത്തിയിരുന്നു. എച്ച്.പി.എഫ്. ഭാഗത്തെിയ രണ്ട് കരടികൾ ചായക്കടയിൽ കയറി നാശം വരുത്തി. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. ചായക്കടയിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയിൽ കരടികളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെ ഊട്ടി മാർക്കറ്റ് റോഡിൽ അഞ്ച് കാട്ടുപോത്തുകൾ എത്തിയത് വ്യാപാരികളെ ഭയപ്പാടിലാക്കി. ഊട്ടിയിൽ രാത്രികാലങ്ങളിൽ കരടികളും കാട്ടുപോത്തുകളും എത്തുന്നത് പതിവാണ്. വനത്തിൽ തീറ്റ കുറഞ്ഞത് മൂലമാണ് വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത്. GDR BISON:ഊട്ടി നഗരത്തിൽ ബുധനാഴ്ച രാത്രി ഇറങ്ങിയ കാട്ടുപോത്തുകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
