Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:28 AM IST Updated On
date_range 16 Jun 2022 5:28 AM ISTകൂലിക്കായി കാത്തിരിപ്പ് സമരം
text_fieldsbookmark_border
ഗൂഡല്ലൂർ: കൂലിക്കായി തോട്ടം തൊഴിലാളികൾ എസ്റ്റേറ്റ് ഓഫിസിനു മുന്നിൽ കാത്തിരിപ്പ് സമരത്തിൽ. ഗൂഡല്ലൂർ സിൽവർ ക്ലൗഡ് എസ്റ്റേറ്റ് തൊഴിലാളികളാണ് പ്ലാന്റേഷൻ ലേബർ അസോസിയേഷന്റെ നേതൃത്വത്തിൽ കാത്തിരിപ്പ് സമരം നടത്തുന്നത്. കൂലിയും ആനുകൂല്യം നൽകണമെന്നാവശ്യപ്പെട്ട് ഒരാഴ്ച മുമ്പ് നടത്തിയ പണിമുടക്കിനെത്തുടർന്ന് ആർ.ഡി.ഒ ശരവണ കണ്ണന്റെ നേതൃത്വത്തിൽ തോട്ടം മാനേജ്മൻെറുമായി ചർച്ച നടത്തിയിരുന്നു. ജൂൺ 14ന് കൂലി വിതരണം ചെയ്യും എന്ന് ഉറപ്പു നൽകുകയും ചെയ്തു. തൊഴിലാളികൾ ജോലിക്ക് കയറി എന്നാൽ ബുധനാഴ്ച ആയിട്ടും കൂലി നൽകാതായതോടെയാണ് തൊഴിലാളികൾ വീണ്ടും സമരത്തിൽ ഏർപ്പെട്ടത്. എ. മുഹമ്മദ് ഗനി, എ.എം. ഗുണശേഖരൻ, ഹുസൈൻ എന്നിവർ നേതൃത്വം നൽകി. GDR LABOURS: സിൽവർ ക്ലൗഡ് എസ്റ്റേറ്റ് തോട്ടം തൊഴിലാളികൾ കൂലിക്കായി നടത്തിയ കാത്തിരിപ്പ് സമരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
