Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:32 AM IST Updated On
date_range 14 Jun 2022 5:32 AM ISTബഫർ സോൺ: ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണം-സി.പി.എം
text_fieldsbookmark_border
ഗൂഡല്ലൂർ: പരിസ്ഥിതി ലോല പ്രദേശം നടപ്പാക്കലിൽനിന്ന് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് സി.പി.എം നീലഗിരി ജില്ല കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ഇതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും സി.പി.എം ജില്ല സെക്രട്ടറി വി.എ. ഭാസ്കരൻ ആവശ്യപ്പെട്ടു. 2022 ജൂൺ മൂന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് വന്യ ജീവി സങ്കേതങ്ങളുടെ ചുറ്റും ഒരു കി. മീ. ആകാശ പരിധി ബഫർ സോണായി നിർണയിച്ചു. ഇതു രാജ്യം മുഴുവൻ നടപ്പിലാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകളോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നു. ഈ ഉത്തരവ് നീലഗിരി ജില്ലയേയും പ്രത്യേകിച്ച് ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കുകളിലുള്ള ജനജീവിതം അതിദുസ്സഹമാക്കും. നിലവിലുള്ള കടുവ സംരക്ഷണ കേന്ദ്രം ബഫർ സോൺ കാരണം വികസന പ്രവർത്തനങ്ങളും, പട്ടയം, വൈദ്യുതി കണക്ഷൻ, നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമില്ലാത്ത സാഹചര്യത്തിൽ, സുപ്രീംകോടതിയുടെ പുതിയ ഉത്തരവ് ജനമധ്യത്തിൽ വലിയ ആശങ്ക ഉണ്ടാക്കി. ജനജീവിതം സംരക്ഷിക്കുന്നതിന് തമിഴ്നാട് സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സി.പി.എം നീലഗിരി ജില്ല കമ്മറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. ഗൂഡല്ലൂരിനെ വീണ്ടും സമരകളമാക്കാതെ ജനങ്ങളെ സംരക്ഷിക്കുന്നതിന് പാർലമൻെറ് നിയമസഭ പ്രതിനിധികൾ ഉടനടി ഇടപെടണം. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി നിയമം നടപ്പിലാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഇതിനായി സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകണമെന്നും സി.പി.എം ജില്ലാ സെക്രട്ടറി വി.എ. ഭാസ്കരൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story