Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവീഴാൻ പാകത്തിൽ മരങ്ങൾ;...

വീഴാൻ പാകത്തിൽ മരങ്ങൾ; ഇരുളം-മീനങ്ങാടി റൂട്ടിൽ യാത്രാഭീതി

text_fields
bookmark_border
പുൽപള്ളി: ഇരുളം-മീനങ്ങാടി റോഡിൽ പാതയോരത്ത് നിലകൊള്ളുന്ന ഒട്ടേറെ മരങ്ങൾ കടപുഴകി വീഴാൻ പാകത്തിൽ നിൽക്കുന്നു. പാമ്പ്ര -ചേലക്കൊല്ലി വനപാതയിലടക്കമാണ് ഇത്തരത്തിലുള്ള മരങ്ങളുള്ളത്. ഇവ മുറിച്ച് മാറ്റണമെന്ന ആവശ്യം അധികൃതർ പരിഗണിക്കുന്നില്ല. ഏതാനും മാസം മുമ്പ് പാതയോരത്ത് ഭീഷണിയായ രണ്ടോ മൂന്നോ മരങ്ങൾ മാത്രം മുറിച്ചു മാറ്റി. ഭീഷണിയായ ബാക്കിയുള്ള മറ്റ് മരങ്ങൾ ഉടൻ മുറിച്ചു മാറ്റുമെന്നാണ് അധികൃതർ പറഞ്ഞത്. എന്നാൽ, ഒരു മരവും മുറിച്ച് മാറ്റാൻ അധികൃതർ തയാറായില്ല. ചുണ്ടക്കൊല്ലി നായര് കവലയിൽ ഇത്തരത്തിലുള്ള കൂറ്റൻ മരം അപകടാവസ്​ഥയിൽ നിൽക്കുകയാണ്. ഈ ഭാഗത്ത് റോഡിന് വീതിയും കുറവാണ്. ഇവിടെ വാഹനാപകടവും പലതവണ ഉണ്ടായിട്ടുണ്ട്. റോഡിന്‍റെ കയറ്റഭാഗത്തുള്ള ഈ മരം ഡ്രൈവർമാർക്കടക്കം ഏറെ പ്രയാസം സൃഷ്​ടിക്കുന്നു. SUNWDL7 ഇരുളത്ത് ഭീഷണിയായ മരങ്ങൾ എന്ന്​ നന്നാക്കും പുൽപള്ളി-താഴെയങ്ങാടി റോഡ്​ പുൽപള്ളി: ഏറെ വാഹനത്തിരക്കുള്ള പുൽപള്ളി-താഴെയങ്ങാടിയിലെ റോഡ് പാടെ തകർന്നിട്ടും നന്നാക്കാൻ നടപടിയില്ല. താഴെയങ്ങാടിയിൽ നിന്ന് ബത്തേരിക്ക് കടന്ന് പോകുന്ന പ്രധാന പാതയാണ് ഗർത്തങ്ങൾ നിറഞ്ഞ് കിടക്കുന്നത്. താഴെയങ്ങാടിക്കടുത്ത് കൾവർട്ടിനോട് ചേർന്നാണ് റോഡ് പാടെ തകർന്നു കിടക്കുന്നത്. മുമ്പ് ഇവിടം തകർന്നപ്പോൾ യുവജനങ്ങളും മറ്റും ഇടപെട്ട് കുഴികൾ അടച്ചിരുന്നു. പിന്നീട് ഈ ഭാഗം റീടാർ ചെയ്തെങ്കിലും തകരുകയായിരുന്നു. ഇപ്പോൾ മഴപെയ്താൽ ഇവിടെ വെള്ളം കെട്ടിക്കിടക്കുകയാണ്. ഈ ഭാഗത്ത് കൂടെയുള്ള യാത്രക്കും പ്രയാസമാണ്. ഇവിടെ അറ്റകുറ്റപ്പണി നടത്തി നന്നാക്കാൻ പൊതുമരാമത്ത് വകുപ്പ് തയാറാകാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് തകർന്ന് കിടന്ന ഈ ഭാഗം ജനപ്രതിനിധികൾ ഇടപെട്ട് താൽക്കാലികമായി നന്നാക്കിയിരുന്നു. അതേ മാതൃകയെങ്കിലും തുടരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. SUNWDL8 താഴെയങ്ങാടിയിലെ റോഡ് തകർന്ന നിലയിൽ സ്മാർട്ട് ട്രാഫിക് ക്ലാസ്​ റൂം ഉദ്ഘാടനം attn: ഇന്നലെ അയച്ച വാർത്തയാണ്​. MUST മീനങ്ങാടി: സ്റ്റുഡൻറ് പൊലീസ് കാഡറ്റ് പദ്ധതിയുടെ കമ്യൂണിറ്റി പ്രോജക്ടായ 'ശുഭയാത്ര'യുടെ ഭാഗമായി മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്മാർട്ട് ട്രാഫിക് ക്ലാസ്​ റൂം ആരംഭിച്ചു. ജില്ല നർകോട്ടിക് സെൽ ഡിവൈ.എസ്.പിയും എസ്.പി.സി നോഡൽ ഓഫിസറുമായ വി. രജികുമാർ ഉദ്​ഘാടനം നിർവഹിച്ചു. വിദ്യാർഥികളിലും പൊതുജനങ്ങളിലും ട്രാഫിക് അവബോധം വളർത്തുന്നതിനായി സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 20 വിദ്യാലയങ്ങളിലാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ട്രാഫിക് സംവിധാനങ്ങളും, സിഗ്നലുകളും നേരിൽക്കണ്ടു മനസ്സിലാക്കാനും ഓഡിയോ വിഷ്വൽ ഉപകരണങ്ങളുടെ സഹായത്തോടെയുള്ള ബോധവത്കരണ ക്ലാസുകളിൽ പങ്കാളികളാവാനും ഇവിടെ സംവിധാനമൊരുക്കിയിട്ടുണ്ട്. ജില്ലയിലെ മുഴുവൻ വിദ്യാർഥികൾക്കും സൗകര്യാനുസരണം ഇതിന്‍റെ സേവനം പ്രയോജനപ്പെടുത്താം. നിർമാണം പൂർത്തിയാക്കി സംസ്ഥാനത്തുതന്നെ ആദ്യമായി ഉദ്ഘാടനം ചെയ്യപ്പെട്ട സ്മാർട്ട് ട്രാഫിക് ക്ലാസ്​ റൂമാണ് മീനങ്ങാടിയിലേത്. പി.ടി.എ പ്രസിഡന്‍റ്​ മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി. ഉമ്മർ പദ്ധതി വിശദീകരിച്ചു. സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുൽ ഷരീഫ്, പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ, പ്രധാനാധ്യാപകൻ ജോയ് വി. സ്കറിയ, എസ്.പി.സി ജില്ല അസി. നോഡൽ ഓഫിസർ വി.വി. ഷാജൻ, മീനങ്ങാടി സ്റ്റേഷൻ ഹൗസ് ഓഫിസർ എം. സനൽ രാജ്, എസ്.എം.സി ചെയർമാൻ ടി.എം. ഹൈറുദ്ദീൻ, എം.സി. സോമൻ, ടി. മഹേഷ് കുമാർ, റജീന ബക്കർ, എ.ഡി. മുരളീധരൻ, എ.ആർ. ഷീജ എന്നിവർ സംസാരിച്ചു. SUNWDL6 മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്മാർട്ട് ട്രാഫിക് ക്ലാസ്​ റൂം ഡിവൈ.എസ്.പി വി. രജികുമാർ ഉദ്​ഘാടനം ​​ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story