Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:30 AM IST Updated On
date_range 12 Jun 2022 5:30 AM ISTവൃത്തിയുള്ള ഗ്രാമം: ബോധവത്കരണം സംഘടിപ്പിച്ചു
text_fieldsbookmark_border
ഗൂഡല്ലൂർ: ശുചിത്വനഗരങ്ങൾക്കായുള്ള ജനകീയകൂട്ടായ്മ എന്ന പദ്ധതിയുടെ ഭാഗമായി ഓവാലി ടൗൺ പഞ്ചായത്തിൽ ബോധവത്കരണവും മാലിന്യസംസ്കരണവും കുപ്പകൾ വേർതിരിച്ച് നൽകുന്നതിനെ കുറിച്ചുള്ള പ്രദർശനവും നടന്നു. നീലഗിരി ജില്ല കലക്ടറുടെ ഉത്തരവനുസരിച്ച് ജില്ല മുനിസിപ്പാലിറ്റി അസിസ്റ്റന്റ് ഡയറക്ടറുടെ ഉപദേശപ്രകാരമാണ് വൃത്തിയുള്ള നഗരങ്ങൾക്കായുള്ള പീപിൾസ് മൂവ്‌മെന്റ് പരിപാടി നടത്തിയത്. പഞ്ചായത്തിന് കീഴിലുള്ള ബാലവാടി, ഗാന്ധി നഗർ, ഭാരതി നഗർ, ആറോട്ടുപാറ, എല്ലമല പ്രദേശങ്ങളിൽ ബോധവത്കരണ റാലിയും പ്രദർശനവും പ്രതിജ്ഞയും നടത്തി. പഞ്ചായത്ത് ചെയർപേഴ്സൻ ചിത്രാദേവി, വൈസ് ചെയർമാൻ സഹദേവൻ, എക്സിക്യൂട്ടിവ് ഓഫിസർ ഹരി, മറ്റു കൗൺസിലർമാർ, പഞ്ചായത്ത് ജീവനക്കാർ, സ്‌കൂൾ വിദ്യാർഥികൾ, പൊതുജനങ്ങൾ, സന്നദ്ധ സംഘടനകൾ, വനിത സ്വയം സഹായസംഘം അംഗങ്ങൾ എന്നിവർ പങ്കെടുത്തു. GDR PLEDGE: ശുചിത്വനഗര പദ്ധതിയുടെ ഭാഗമായി ഓവാലി പഞ്ചായത്തിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ പ്രതിജ്ഞ എടുക്കുന്ന ഭരണസമിതി അംഗങ്ങളും പഞ്ചായത്ത് ജീവനക്കാരും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
