Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:32 AM IST Updated On
date_range 11 Jun 2022 5:32 AM ISTത്വരിത വളർച്ച ;പച്ചത്തേയില സംഭരണത്തിന് നിയന്ത്രണം
text_fieldsbookmark_border
ഗൂഡല്ലൂർ: അനുകൂല കാലാവസ്ഥയിൽ പച്ചത്തേയിലക്ക് ത്വരിത വളർച്ച. വെയിലും മഴയും പച്ചയിലേക്ക് അനുകൂല കാലാവസ്ഥയാണ്. ജില്ലയിൽ ഇപ്പോൾ മഴയും വെയിലും ഇടവിട്ട് വരുന്നതിനാൽ പച്ചത്തേയിലക്ക് ത്വരിത വളർച്ചയാണ് കാണപ്പെടുന്നത്. ഇതുമൂലം ഫാക്ടറികളിലേക്ക് എത്തുന്ന പച്ചത്തേയില മുഴുവൻ സംസ്കരണത്തിന് ഏറ്റെടുക്കാൻ ആവാതെ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് സഹകരണ ഫാക്ടറികൾ അടക്കമുള്ളവ. ഇതുമൂലം പച്ചത്തേയിലയില മുഴുവനും ഫാക്ടറികളിലേക്ക് എത്തിക്കാനാവാതെ കർഷകരും പ്രതിസന്ധി നേരിടുകയാണ്. സഹകരണ ഫാക്ടറികളുടെ സംസ്കരണശേഷി വർധിപ്പിക്കണമെന്ന കർഷകരുടെ ആവശ്യം അധികൃതരും അവഗണിക്കുകയാണ്. കഴിഞ്ഞ വർഷം ഈ കാലയളവിൽ പത്തായിരം കിലോ വരെയാണ് കൂടുതൽ പച്ചത്തേയില എത്തിയിരുന്നത്. ഈ സ്ഥാനത്ത് മൂന്നുമടങ്ങ് പച്ചത്തേയിലയാണ് ഫാക്ടറിഏറ്റെയിലേക്ക് എത്തുന്നത്. മുഴുവൻ സംസ്കരണത്തിന് എടുക്കാൻ കഴിയാതെ ഫാക്ടറികളും നിരസിക്കുകയാണ്. നുള്ളിഎടുക്കേണ്ട പച്ചത്തേയില വിട്ടുകളയുന്നതും കരട്ടഇലയാകാൻ കാരണമാകുന്നു. തളിരിലകളാണ് നല്ല തേയില ഉൽപാദിപ്പിക്കാൻ വേണ്ടത്. കുന്ത താലൂക്കിലെ മഞ്ജുർ, കിണ്ണകൊരെ,കൈകാട്ടി,മഹാലിംഗ, നഞ്ചനാട്, ഇത്തലാർ, മേർക്ക്നാട് ഉൾപ്പെടെ16 സഹകരണ ഫാക്ടറികൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ സംസ്കരണശേഷി വർധിപ്പിച്ചാൽ ത്വരിത വളർച്ചയിൽ ലഭിക്കുന്ന പച്ചത്തേയില സ്വീകരിക്കാനും അതുമൂലം കർഷകർക്കും വരുമാനമാർഗം മെച്ചപ്പെടുത്താനും കഴിയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story