Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:32 AM IST Updated On
date_range 11 Jun 2022 5:32 AM ISTപാട്ടവയൽ-കോഴിക്കോട് ബസ് ആരംഭിക്കണം
text_fieldsbookmark_border
ഗൂഡല്ലൂർ: തമിഴ്നാട് പാട്ടവയൽ അതിർത്തിയിൽ നിന്ന് സുൽത്താൻബത്തേരി വഴി കോഴിക്കോടേക്ക് കെ.എസ്.ആർ.ടി.സി സർവിസ് ആരംഭിക്കണമെന്ന് നെലാക്കോട്ട ഗ്രാമപഞ്ചായത്ത് കൗൺസിലറും കോൺഗ്രസ് ഗൂഡല്ലൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമായ എൻ.എ. അശ്റഫിന്റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി അധികൃതർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.സുൽത്താൻ ബത്തേരിയോട് തൊട്ടുകിടക്കുന്ന പാട്ടവയൽ പ്രദേശത്തുനിന്ന് വയനാട്, കോഴിക്കോട് മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്ക് നിരവധി രോഗികൾ അടക്കമുള്ള യാത്രക്കാരാണ് ദിനേനെ യാത്ര ചെയ്യുന്നത്. നേരത്തെ ബത്തേരിയിൽ ദിവസം അഞ്ചു സർവിസുകൾ ഉണ്ടായിരുന്നത് ഇപ്പോൾ രണ്ട് സർവിസ് മാത്രമാണുള്ളത്. നേരത്തെയുള്ള സർവിസുകൾ മുഴുവൻ പുനരാരംഭിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. എൻ.കെ. രവി, ഖാലിദ് മജീദ് എന്നിവർ പങ്കെടുത്തു. GDR PETITION: പാട്ടവയലിൽ നിന്ന് കോഴിക്കോട്ടേക്ക് കെ.എസ്.ആർ.ടി.സി സർവിസ് വേണമെന്നാവശ്യപ്പെട്ട് അഷ്റഫിന്റെ നേതൃത്വത്തിൽ അധികൃതർക്ക് നിവേദനം നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
