Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 5:37 AM IST Updated On
date_range 9 Jun 2022 5:37 AM ISTടാൻ ടീ തോട്ടം തൊഴിലാളികൾ ധർണ നടത്തി
text_fieldsbookmark_border
ഗൂഡല്ലൂർ: തമിഴ്നാട് ടീ പ്ലാന്റേഷൻ കോർപറേഷന് കീഴിലെ തേയിലത്തോട്ടം വനമാക്കാനുള്ള നടപടിയിൽ പ്രതിഷേധിച്ച് അണ്ണാ തൊഴിൽ സംഘ പേരവൈ യൂനിയന്റെ ആഭിമുഖ്യത്തിൽ പന്തല്ലൂരിൽ ടാൻ ടീ തൊഴിലാളികൾ ധർണ നടത്തി. എൽ.എ. പൊൻജയശീലൻ അധ്യക്ഷത വഹിച്ചു. തേയിലത്തോട്ടത്തിലെ താൽക്കാലിക തൊഴിലാളികൾക്ക് തമിഴ്‌നാട് സർക്കാർ ജോലി നൽകുക, സർക്കാർ പ്രഖ്യാപിച്ച ദിവസവേതനം നൽകുക, തേയിലത്തോട്ടം വനംവകുപ്പിന് കൈമാറരുത്, കുടിശ്ശികയുള്ള ആനുകൂല്യങ്ങൾ നൽകുക, പുനരധിവാസപദ്ധതി പൂർണമായും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. എ.ഐ.എ.ഡി.എം.കെ ജില്ല സെക്രട്ടറി കപ്പച്ചി വിനോദ്, മുൻ മന്ത്രി മില്ലർ, മുൻ എം.എൽ.എ ശാന്തിരാമു എന്നിവർ സംസാരിച്ചു. GDR PLR: എ.ടി.പി യൂനിയന്റെ നേതൃത്വത്തിൽ പന്തല്ലൂരിൽ ടാൻ ടീ തൊഴിലാളികൾ നടത്തിയ ധർണ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
