Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:41 AM IST Updated On
date_range 2 Jun 2022 5:41 AM ISTകൊലയാളി ആനയെ കണ്ടെത്താൻ ശ്രമം ഊർജിതം
text_fieldsbookmark_border
ഗൂഡല്ലൂർ: 24 മണിക്കൂറിനിടയിൽ രണ്ടുപേരെ കൊലപ്പെടുത്തിയ കൊലയാളി ആനയെ കണ്ടെത്തി നിരീക്ഷിക്കാനുള്ള വനപാലകരുടെ ശ്രമം ഊർജിതമാക്കി. തെപ്പക്കാടിലെ താപ്പാനകളുടെ സഹായത്തോടെയാണ് തിരച്ചിൽ. ആനയെ പിടികൂടി ദൂരെ എവിടെയെങ്കിലും വിടണമെന്ന ആവശ്യം ശക്തമായതോടെയാണ് വനപാലകസംഘം തിരച്ചിൽ ശക്തമാക്കിയത്. ഓവാലി, ഭാരം, എല്ലമല, ആറാട്ടുപാറ എന്നിവിടങ്ങളിലാണ് രണ്ടുപേരെ ഒറ്റയാൻ കൊന്നത്. ഭാരം, ന്യൂഹോപ്പ്, ഗ്ലൻവൻസ്, ആറോട്ടുപാറ, ഗാന്ധിനഗർ, സീഫുറം, എല്ലമല ഉൾപ്പെടെയുള്ള പരിസരപ്രദേശങ്ങളിലാണ് വനപാലകരുടെ നിരീക്ഷണം നടക്കുന്നത്. GDR RANGER:ഓവാലി ഭാഗത്ത് രണ്ടുപേരെ കൊലപ്പെടുത്തിയ ഒറ്റയാനെ തിരയാനുള്ള സംഘത്തിന് റേഞ്ചർ ഗണേശൻ നിർദേശം നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
