Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:30 AM IST Updated On
date_range 1 Jun 2022 5:30 AM ISTകാലാവസ്ഥ വ്യതിയാനം നാശത്തിന് കാരണമാകുന്നു
text_fieldsbookmark_border
ഗൂഡല്ലൂർ: കാലാവസ്ഥാ വ്യതിയാനംമൂലം പരിസ്ഥിതി-വനനാശം, വന്യമൃഗങ്ങൾ, ജനങ്ങൾ എന്നിവയെ ബാധിക്കുന്നതായി ചെന്നൈ ഹൈകോടതി ചീഫ് ജസ്റ്റിസ് മുനീശ്വർനാഥ് ഭണ്ഡാരി പറഞ്ഞു. ഊട്ടിയിൽ പരിസ്ഥിതി സംരക്ഷണം സംബന്ധിച്ചുള്ള സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ചീഫ് ജസ്റ്റിസ്. പരിസ്ഥിതി സംരക്ഷണവും വനസംരക്ഷണം ഉൾപ്പെടെയുള്ളവ അത്യന്താപേക്ഷിതമാണ്. പ്രകൃതിസംരക്ഷണം ശക്തമാക്കി വനനശീകരണം തടയണം. കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കണം തുടങ്ങിയ കാര്യങ്ങളും ജസ്റ്റിസ് ആവശ്യപ്പെട്ടു. തുടർന്ന് ഊട്ടി ബ്രത്താൽ ഹോൾമന്ത് ഭാഗത്ത് ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിന്റെ വകയായി തോഡർ സമുദായത്തിന്റെ പരമ്പരാഗത രീതിയിൽ നിർമിച്ച വീടിന്റെ ഉദ്ഘാടനം ചീഫ് ജസ്റ്റിസ് ഉദ്ഘാടനം ചെയ്തു. ഹൈകോടതി ജസ്റ്റിസ് സതീഷ് കുമാർ, ഭാര്യ വി. ഭവാനി സുബ്ബരായൻ, വനംവകുപ്പ് അഡീഷനൽ സെക്രട്ടറി സുപ്രിയ സാഹു, ജില്ല കലക്ടർ എസ്.പി. അംറിത്ത് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. തോഡരുടെ കലാപരിപാടികളും അരങ്ങേറി. GDR CH CJ: ഊട്ടി ബ്രത്താൽ ഹോൾ മന്ത് ഭാഗത്ത് ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിന്റെ വകയായി തോഡർ സമുദായത്തിന്റെ പരമ്പരാഗത രീതിയിൽ നിർമിച്ച വീടിന്റെ ഉദ്ഘാടനം ചീഫ് ജസ്റ്റിസ് നിർവഹിച്ചശേഷം തോഡരുടെ കലാപരിപാടികൾ വീക്ഷിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
