Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകെട്ടിട ഉദ്​ഘാടനവും...

കെട്ടിട ഉദ്​ഘാടനവും യാത്രയയപ്പും

text_fields
bookmark_border
മാനന്തവാടി: വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും 30, 31 തീയതികളിലായി നടക്കുമെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച 2.94 കോടി രൂപ ഉപയോഗിച്ച് പണിത കെട്ടിടത്തിന്റെ ഉദ്​ഘാടനം മേയ് 30ന് വൈകീട്ട്​ 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. സ്കൂളിൽ നടക്കുന്ന ചടങ്ങിൽ എം.എൽ.എ. ഒ.ആർ. കേളു, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ സംഷാദ് മരക്കാർ, എന്നിവർ പങ്കെടുക്കും. 31ന് വിദ്യാലയത്തിന്റെ 64-ാം വാർഷികാഘോഷവും പ്രധാനാധ്യാപിക പി.കെ. സുധ ടീച്ചർക്കും ഹയർ സെക്കൻഡറി അധ്യാപകൻ പി. ലവൻ മാസ്റ്റർക്കുമുള്ള യാത്രയയപ്പ് സമ്മേളനവും രാവിലെ 9.30ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ സംഷാദ് മരക്കാർ ഉദ്​ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ പി.ടി.എ പ്രസിഡന്‍റ്​ ടി.കെ. മമ്മൂട്ടി, പ്രിൻസിപ്പൽ പി.സി. തോമസ്, സ്റ്റാഫ് പ്രതിനിധികളായ സി. നാസർ, വി.കെ. പ്രസാദ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story