Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:32 AM IST Updated On
date_range 28 May 2022 5:32 AM ISTകാട്ടാനയെ പിടികൂടണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ചു
text_fieldsbookmark_border
ഗൂഡല്ലൂർ: വ്യാഴാഴ്ച രാവിലെ ആറോട്ടുപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആനന്ദത്തിന്റെ മരണത്തിനിടയാക്കിയ കൊലയാളി ആനയെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ റോഡ് ഉപരോധം നടത്തി. മുതുമലയിൽനിന്ന് രണ്ടു താപ്പാനകളെ എത്തിച്ച് സംഘം തിരച്ചിൽ നടത്തിവരുകയാണ്. ഇതിനിടെയാണ് ആനയെ വനത്തിലേക്ക് വിരട്ടിയാൽ പോരാ പിടികൂടണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച വൈകീട്ട് റോഡ് ഉപരോധം നടത്തിയത്. റവന്യൂ, വനപാലകരും പൊലീസും നാട്ടുകാരുമായി ചർച്ച നടത്തി. ബന്ധപ്പെട്ട അധികാരികളുമായി കൂടിയാലോചന നടത്തി തീരുമാനിക്കും എന്ന് അറിയിച്ചതിനെ തുടർന്ന് ഉപരോധത്തിൽനിന്ന് പിന്മാറി. GDR ROAD: ആനയെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ആറാട്ടുപാറയിൽ നടത്തിയ റോഡ് ഉപരോധം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
