Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവിലവർധനക്കെതിരെ ധർണ

വിലവർധനക്കെതിരെ ധർണ

text_fields
bookmark_border
വിലവർധനക്കെതിരെ ധർണ
cancel
ഗൂഡല്ലൂർ: ഇടതുപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി നരേന്ദ്ര മോദി സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെയും സി.പി.എം, സി.പി.ഐ, വിടുതലൈ ശിരുത്തൈകൾ കക്ഷി എന്നിവ സംയുക്തമായി ഗൂഡല്ലൂരിൽ ധർണ നടത്തി. പെട്രോൾ, ഡീസൽ, പാചക വാതകം വിലവർധനവ് മൂലം ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. പച്ചക്കറി ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. വില നിയന്ത്രിക്കുക ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു. സി.പി.ഐ ജില്ല വൈസ് പ്രസിഡന്റ് എ.എം.ഗുണശേഖരൻ ഉദ്‌ഘാടനം ചെയ്തു. വിടുതലൈ ശിരുത്തൈകൾ കക്ഷി ജില്ല സെക്രട്ടറി കെ.സഹദേവൻ അധ്യക്ഷതവഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി ഭോജരാജൻ, ഗൂഡല്ലൂർ താലൂക്ക് സെക്രട്ടറി എ. മുഹമ്മദ്ഗനി, ഹുസൈൻ, രവിചന്ദ്രൻ, സി.പി.എം താലൂക്ക് സെക്രട്ടറി സി.കെ. മണി, എൻ.വാസു, എം.എ. കുഞ്ഞുമുഹമ്മദ്, ടി.പി. അരവിന്ദാക്ഷൻ, എ.വി.ജോസ്, ഭൂവനേശ്വരൻ, തുയിൽമേഘം, കാഞ്ചന തുടങ്ങിയവർ സംസാരിച്ചു. GDR DARNA: നരേന്ദ്ര മോദി സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെയും ഇടതുപക്ഷ പാർട്ടികളും വിടുതലൈ ശിരുത്തൈകൾ കക്ഷിയും ഗൂഡല്ലൂരിൽ നടത്തിയ ധർണ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story