Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:34 AM IST Updated On
date_range 27 May 2022 5:34 AM ISTകൊലയാളി ആനയെ ദൂരെ വനത്തിലേക്ക് വിരട്ടും: മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചു
text_fieldsbookmark_border
ഗൂഡല്ലൂർ: ഓവാലി ആറോട്ടുപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആനന്ദിന്റെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചു. ആനയെ പിടികൂടണം എന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ആർ.ഡി.ഒ ശരവണകണ്ണൻ, ഡി.എഫ്.ഒ കൊമ്മു ഓംകാർ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയെ തുടർന്ന് 11ഓടെ മൃതദേഹം വിട്ടുകൊടുക്കുകയായിരുന്നു. കൊലയാളി ആനയെ നിരീക്ഷിക്കാനും ദൂരെ വനത്തിലേക്ക് വിരട്ടാനുമായി കുങ്കിയാനയെ എത്തിക്കുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് ബന്ധുക്കളും മറ്റും ഉപരോധം അവസാനിപ്പിച്ചത്. GDR BODY 1&2 ഓവാലി ആറോട്ടുപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആനന്ദിന്റെ ബന്ധുക്കളും നാട്ടുകാരും മൃതദേഹവുമായി റോഡ് ഉപരോധിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
