Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപ്രതിസന്ധികളെ...

പ്രതിസന്ധികളെ അതിജീവിച്ച് ജനകീയ ഹോട്ടൽ

text_fields
bookmark_border
പ്രതിസന്ധികളെ അതിജീവിച്ച് ജനകീയ ഹോട്ടൽ
cancel
മാനന്തവാടി: കുടുംബശ്രീ കൂട്ടായ്മയിലെ ജനകീയ ഹോട്ടൽ വിജയഗാഥയുമായി ജൈത്രയാത്ര തുടരുന്നു. എടവക പഞ്ചായത്തിലെ തോണിച്ചാൽ ഇരുമ്പുപാലത്തെ ജനകീയ ഹോട്ടലാണ് പ്രതിസന്ധികളെ അതിജീവിച്ച് പ്രവർത്തനം തുടരുന്നത്. വിസ്മയ കുടുംബശ്രീയിലെ നാല് അംഗങ്ങൾ ചേർന്നാണ് ഹോട്ടൽ നടത്തുന്നത്. മൂന്നു വർഷം ഈ കൂട്ടായ്മ ടേസ്റ്റി എന്ന പേരിൽ കാറ്ററിങ് നടത്തിയിരുന്നു. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് ജനകീയ ഹോട്ടൽ ആരംഭിക്കാൻ ആവശ്യപ്പെടുകയായിരുന്നു. കോവിഡ് കാലത്ത് പഞ്ചായത്തിലെ മുഴുവൻ സി.എഫ്.എൽ.ടി.സികളിലേക്കും ഇവരാണ് ഭക്ഷണം നൽകിയിരുന്നത്. വാടകക്കെടുത്ത സ്ഥലത്ത് ബാങ്ക് വായ്പയും മറ്റും എടുത്താണ് ഹോട്ടലിനുള്ള ഷെഡ് നിർമിച്ചത്. സനിത നിഷാദ്, ധന്യ രാജേഷ്, സുനിജ പ്രസാദ്, സനിജ ഷിജു എന്നിവരാണ് ഹോട്ടലിലെ മുഴുവൻ ജോലികളും ചെയ്യുന്നത്. 20 രൂപക്കാണ് സ്വാദിഷ്ടമായ ചോറ് വിളമ്പുന്നത്. മീൻ പൊരിച്ചത് ഉൾപ്പെടെയുള്ള വിഭവങ്ങൾക്കും വില വളരെ കുറവാണ്. 200 ചോറു വരെ പ്രതിദിനം നൽകുന്നുണ്ട്. ഓർഡറുകൾക്ക് അനുസരിച്ച് ഭക്ഷണം തയാറാക്കി നൽകുന്നുമുണ്ട്. സർക്കാർ ജീവനക്കാർ, വിദ്യാർഥികൾ, വഴിയാത്രക്കാർ എന്നിവരാണ് പ്രധാന ഉപഭോക്താക്കൾ. ഉച്ചക്ക് 11 മുതൽ മൂന്നു വരെയാണ് പ്രവർത്തനം. പാചകവാതക വിലയും നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുന്ന കാലത്ത് കാര്യമായ ലാഭമൊന്നും ലഭിക്കുന്നില്ലെങ്കിലും ഒരേ മനസ്സോടെയുള്ള പ്രവർത്തനമാണ് വിജയത്തിന് കാരണമെന്ന് അംഗങ്ങൾ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story