Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:39 AM IST Updated On
date_range 26 May 2022 5:39 AM ISTഭൂപ്രശ്നത്തിന് പരിഹാരം കാണണം; മുഖ്യമന്ത്രിക്ക് മുസ്‍ലിം ലീഗ് നിവേദനം നല്‍കി
text_fieldsbookmark_border
ഗൂഡല്ലൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നീലഗിരി ജില്ല മുസ്‍ലിം ലീഗ് നേതാക്കള്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നിവേദനം നല്‍കി. വര്‍ഷങ്ങളായി പരിഗണിക്കപ്പെടാത്ത ഭൂപ്രശ്നത്തിന് പരിഹാരം കാണുക, പട്ടയഭൂമി അടക്കം വില്‍ക്കാനോ വാങ്ങാനോ കഴിയാത്ത നിയമതടസ്സം ഒഴിവാക്കുക, നീലഗിരിയിലെ പ്രധാന കൃഷിയായ തേയിലക്ക് ഉചിതമായ തറവില നിശ്ചയിക്കുക, ജനങ്ങളുടെ അടിസ്ഥാനസൗകര്യമായ വൈദ്യുതിപ്രശ്നം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചത്. നീലഗിരി ജില്ല മുസ്‍ലിം ലീഗ് ജന. സെക്രട്ടറി സി.എച്ച്.എം. ഹനീഫ്, വൈസ് പ്രസിഡന്റ് എ.എം.വി. ബാവ ഹാജി, വര്‍ക്കിങ് സെക്രട്ടറി വട്ടക്കളരി ഹനീഫ, എം. നാസർ ഹാജി ഗൂഡല്ലൂര്‍, ഗൂഡല്ലൂർ നഗരസഭ മുസ്‍ലിംലീഗ് കൗണ്‍സിലര്‍ സഖീല മുഹമ്മദ് എന്നിവര്‍ നിവേദന സംഘത്തിലുണ്ടായിരുന്നു. GDR IUML:നീലഗിരി ജില്ല മുസ്‍ലിം ലീഗ് നേതാക്കള്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നിവേദനം നല്‍കിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
