Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2022 5:29 AM IST Updated On
date_range 20 May 2022 5:29 AM ISTഊട്ടി പുഷ്പോത്സവം മുഖ്യമന്ത്രി സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും
text_fieldsbookmark_border
ഗൂഡല്ലൂർ: നീലഗിരി ജില്ലയിലെ ഊട്ടിയിലെ പുഷ്പ പ്രദർശനം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. കൃഷി മന്ത്രി, പന്നീർസെൽവം, തൊഴിൽമന്ത്രി ഗണേശൻ, വനംമന്ത്രി കെ. രാമചന്ദ്രൻ നീലഗിരി എം.പി. രാജ, കാർഷിക വകുപ്പ് സെക്രട്ടറി സമയമൂർത്തി, ടൂറിസം വകുപ്പ് സെക്രട്ടറി വൃന്ദദേവി, ജില്ല കലക്ടർ എസ്.പി. അംറിത്ത്, ജില്ല റവന്യൂ വകുപ്പ് ഓഫിസർ കീർത്തി പ്രിയദർശിനി വിവിധ വകുപ്പ് അധികൃതർ പങ്കെടുക്കും. അഞ്ചു ദിവസത്തെ പ്രദർശനത്തിന്റെ ഭാഗമായി 55,000 പൂച്ചട്ടികളിൽ വിവിധ വർണങ്ങളിലുള്ള 5.5 ലക്ഷം പൂക്കൾ ആണ് കാഴ്ചക്ക് ഒരുക്കിയത്. മൈസൂരു, ബംഗളൂരു ഭാഗങ്ങളിൽനിന്ന് കൊണ്ടുവന്ന കാർണേഷ്യം ഉൾപ്പെടെയുള്ള പൂക്കൾകൊണ്ടാണ് ആകർഷണീയമായ കലാരൂപങ്ങൾ തീർത്തത്. 15 ജില്ലകളിൽനിന്നുള്ള കാർഷിക വകുപ്പുകളുടെ പ്രദർശനവും മറ്റു സ്റ്റാളുകളും ഉണ്ട് . കുന്നൂർ സൈനിക കോളജിന്റെ പ്രദർശന സ്റ്റാളും ഇവയിൽ ഉൾപ്പെടും. വിമാന മാർഗം കോയമ്പത്തൂരിൽ എത്തിയ മുഖ്യമന്ത്രി പ്രത്യേക വാഹനത്തിൽ വ്യാഴാഴ്ച വൈകുന്നേരം അഞ്ചര മണിയോടെ കൂനൂരിൽ എത്തി. പാർട്ടി പ്രവർത്തകരും മറ്റും സ്വീകരണം നൽകി. GDR CM: ഊട്ടി പുഷ്പോത്സവം മറ്റ് ഔദ്യോഗിക പരിപാടിക്കായി നീലഗിരിയിൽ എത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രത്യേക വാഹനത്തിൽ കുന്നൂരിൽ എത്തിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
