Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:31 AM IST Updated On
date_range 17 May 2022 5:31 AM ISTകെ-റെയിൽ: സർക്കാർ പിന്മാറ്റം ജനകീയസമര വിജയം -യൂത്ത് കോൺഗ്രസ്
text_fieldsbookmark_border
കൽപറ്റ: കെ-റെയിൽ കുറ്റി സ്ഥാപിക്കുന്നതിൽനിന്നുള്ള സർക്കാറിന്‍റെ പിന്മാറ്റം പ്രതിപക്ഷത്തിന്‍റെയും ജനങ്ങളുടെയും ഒരുമിച്ചുള്ള ജനകീയ സമരത്തിന്‍റെ വിജയമാണെന്ന് യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റയിൽ പ്രതിഷേധ പ്രകടനവും സദസ്സും സംഘടിപ്പിച്ചു. പ്രതിഷേധ സദസ്സ് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി സിജു പൗലോസ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. ഹർഷൽ കൊന്നാടൻ, ഗൗതം ഗോകുൽദാസ്, ഡിന്റോ ജോസ്, സിറിൽ ജോസ്, ഷിജു ഗോപാലൻ, കെ. നൗഫൽ, ലിറാർ പാറളിക്കുന്ന് തുടങ്ങിയവർ നേതൃത്വം നൽകി. MONWDL11 യൂത്ത് കോൺഗ്രസ് പ്രതിഷേധ സദസ്സ് കൽപറ്റയിൽ ജില്ല പ്രസിഡന്‍റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story