Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവീട്ടുവളപ്പിലെ സ്ഫോടക...

വീട്ടുവളപ്പിലെ സ്ഫോടക വസ്തുക്കൾ; കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്

text_fields
bookmark_border
സുൽത്താൻ ബത്തേരി: കൈപ്പഞ്ചേരിയിൽ സി.പി.എം പ്രവർത്തക‍​ൻെറ വീട്ടുവളപ്പിൽനിന്ന്​ സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത സംഭവത്തിൽ സമഗ്രമായ അ​ന്വേഷണം നടത്തണമെന്ന് സുൽത്താൻ ബത്തേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പ്രതിപട്ടികയിലുള്ള ആളുകൾ നിരവധി കൊലപാതക കേസുകളിലും പ്രതികളാണ്. രണ്ടു വർഷം മുമ്പ്​ കുടകിൽ ബീനാച്ചി സ്വദേശിയായ ദീപേഷ് മരണപ്പെട്ടതിലും ഇവരുടെ പങ്ക് അന്വേഷിക്കണം. കഴിഞ്ഞ വർഷം കാരക്കണ്ടിയിൽ നടന്ന സ്ഫോടനത്തിൽ മൂന്ന് കൗമാര പ്രായക്കാരായ കുട്ടികൾ മരണപ്പെട്ടതിലും ഇപ്പോൾ പിടിക്കപ്പെട്ട അധോലോക ബന്ധമുള്ളവരുടെ പങ്ക് അ​ന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കുട്ടികളുടെ മരണം സംബന്ധിച്ച് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും ബാലാവകാശ കമീഷനും പരാതി നൽകിയെങ്കിലും ഒരാളെ പ്രതിയാക്കി അന്വേഷണം അവസാനിപ്പിച്ചിരിക്കുകയാണ്. ഇക്കാര്യമുന്നയിച്ച് സമരം ശക്തമാക്കാനാണ്​ തീരുമാനം. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ അഡ്വ. സതീഷ് പൂതിക്കാട്, എൻ.എം. വിജയൻ, ഡി.പി. രാജശേഖരൻ, അഡ്വ. പി.ഡി. സജി, നിസ്സി അഹമ്മദ്, ഉമ്മർ കുണ്ടാട്ടിൽ, സണ്ണി ജോസഫ്, സക്കറിയ മണ്ണിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story