Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഅതിതീവ്ര മഴക്ക്​...

അതിതീവ്ര മഴക്ക്​ സാധ്യത: മുൻകരുതൽ നിർദേശങ്ങളുമായി ജില്ല ഭരണകൂടം

text_fields
bookmark_border
കൽപറ്റ: അടുത്ത അഞ്ചുദിവസം കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്​ അധികൃതർ അറിയിച്ചു. ജില്ലയിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​. മഴക്കെടുതിക്ക്​ സാധ്യതയുള്ളതിനാൽ വിവിധ മുന്നറിയിപ്പ്​ നിർദേശങ്ങളാണ്​ ജനങ്ങൾക്കായി അധികൃതർ പുറപ്പെടുവിച്ചത്​. * പുഴകളിലും മറ്റു ജലാശയങ്ങളിലും ഒരു കാരണവശാലും ഇറങ്ങരുത്. ഒഴുക്ക് ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകടസാധ്യത കൂടുതലാണ്. * കാലാവസ്ഥ മുന്നറിയിപ്പുകൾ ഗൗരവത്തോടെ നിരീക്ഷിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണം. ആവശ്യപ്പെടുന്ന സമയത്ത് ക്യാമ്പുകളിലേക്ക് മാറാൻ തയാറാവണം. * കാറ്റിലും മഴയിലും​ വൈദ്യുതി ലൈനുകൾ പൊട്ടിവീഴാൻ സാധ്യതയുണ്ട്. ശ്രദ്ധയിൽ പെട്ടാൽ ഉടനെ കെ.എസ്​.ഇ.ബിയുടെ 1912 കൺട്രോൾ റൂം നമ്പറിൽ അറിയിക്കുക. അതിരാവിലെ ജോലിക്കോ മറ്റു ആവശ്യങ്ങൾക്കോ ഇറങ്ങുന്നവർ വെള്ളക്കെട്ടുകളിൽ വൈദ്യുതി ലൈനുകൾ വീണു കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. * മലയോര മേഖലകളിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും മഴ മുന്നറിയിപ്പ് കഴിയുന്നതുവരെ ഒഴിവാക്കുക. * വിനോദസഞ്ചാരികൾ രാത്രി യാത്രകൾ ഒഴിവാക്കുകയും പരമാവധി താമസസ്ഥലത്തു തുടരുകയും ചെയ്യണം. ടൂറിസം വകുപ്പിന്‍റെയും ജില്ല ഭരണകൂടത്തിന്‍റെയും നിർദേശങ്ങൾ കർശനമായി പാലിക്കണം. സുരക്ഷ സജ്ജീകരണങ്ങളില്ലാത്തതും അനുമതി ഇല്ലാത്തതുമായ ഒരു സ്ഥലത്തും പോകരുത്. * 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമികളിലേക്ക് 1077 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. box കാരാപ്പുഴ അണക്കെട്ടിന്‍റെ ഷട്ടറുകൾ നാളെ തുറക്കും കൽപറ്റ: മഴക്കാല മുന്നൊരുക്കത്തിന്‍റെ ഭാഗമായി കാരാപ്പുഴ അണക്കെട്ടിന്‍റെ മൂന്നു​ ഷട്ടറുകള്‍ മേയ് 17ന് രാവിലെ 10 മുതല്‍ അഞ്ച്​ സെ. മീറ്റര്‍ വീതം തുറന്ന് ജലം പുറത്തേക്ക് വിടും. പുഴയിലെ നീരൊഴുക്ക് വർധിക്കുന്നതിനും ജലനിരപ്പ് 65 മുതല്‍ 85 സെ.മീ. വരെ ഉയരുന്നതിനും സാധ്യതയുള്ളതിനാല്‍ കാരാപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു. നിർമാണത്തിനു പിന്നാലെ റോഡ് തകർന്നു മാനന്തവാടി: പ്രവൃത്തിയിലെ അഴിമതിയിലേക്ക്​ വിരൽചൂണ്ടി നിർമാണത്തിന് പിന്നാലെ റോഡ് തകർന്നു​. പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന്​ 10 ലക്ഷം രൂപ മുടക്കി നിർമിച്ച മാനന്തവാടി നഗരസഭയിലെ എരുമത്തെരുവ്-ചെറ്റപ്പാലം ബൈപ്പാസ് റോഡാണ് റീടാറിങ്​ പ്രവൃത്തി കഴിഞ്ഞ് രണ്ടുമാസം തികയുന്നതിനുമുമ്പേ തകർന്നത്. നാട്ടുകാരുടെ ഏറെക്കാലത്തെ മുറവിളികൾക്കുശേഷമാണ്​ പണി പൂർത്തിയാക്കി ഉദ്​ഘാടനം ചെയ്തത്. ബൈപാസ് റോഡ് റീടാറിങ്​ പ്രവൃത്തിയിൽ അഴിമതി നടത്തിയവർക്കെതിരെ നഗരസഭ ശക്തമായ നടപടികൾ എടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ടാറിങ്​ പ്രവൃത്തിയിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നും ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവർക്ക് പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു. SUNWDL7 എരുമത്തെരുവ്-ചെറ്റപ്പാലം ബൈപാസ് റോഡ്​ തകർന്ന നിലയിൽ യൂത്ത് ലീഗ് കൺവെൻഷൻ നാളെ മാനന്തവാടി: വെള്ളമുണ്ട പഞ്ചായത്ത് മുസ്​ലിം യൂത്ത് ലീഗ് കമ്മിറ്റി ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച രണ്ടുമണിക്ക് വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ കൺവെൻഷൻ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഫാഷിസത്തിനും തീവ്രവാദത്തിനുമെതിരെയുള്ള യൂത്ത് ലീഗ് കാമ്പയിൻ പ്രചാരണാർഥമാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്​. ജില്ല മുസ്​ലിംലീഗ് ജനറൽ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി ഉദ്​ഘാടനം നിർവഹിക്കും. അബ്ദുസ്സമദ് പൂക്കോട്ടൂർ വിഷയമവതരിപ്പിക്കും. വാർത്തസമ്മേളനത്തിൽ വെള്ളമുണ്ട പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്‍റ്​ സിദ്ദീഖ് പീച്ചങ്കോട്, ജനറൽ സെക്രട്ടറി അബ്ദുൽ ജബ്ബാർ ചാപ്പേരി, ട്രഷറർ അബ്ദുല്ല പുലിക്കാട്, വൈസ് പ്രസിഡന്‍റുമാരായ എ.സി. ജിൻഷാദ്, മുഹമ്മദലി വെള്ളമുണ്ട എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story