Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightസി.പി.എം സമരം വികസന...

സി.പി.എം സമരം വികസന പ്രവർത്തനങ്ങളിൽ അസൂയ പൂണ്ടെന്ന്​

text_fields
bookmark_border
പുൽപള്ളി: പഞ്ചായത്ത് ഭരണസമിതിയുടെ വികസന പ്രവർത്തനങ്ങളിൽ അസൂയ പൂണ്ടാണ് സി.പി.എം സമരവുമായി രംഗത്തുവന്നിരിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ടി.എസ്​. ദിലീപ് കുമാർ പറഞ്ഞു. 2008ൽ എൽ.ഡി.എഫ് ഭരണസമിതി തറക്കല്ലിട്ട പഞ്ചായത്ത് ഓഫിസ്​ കെട്ടിടനിർമാണം ആരംഭിച്ചത് ഈ ഭരണസമിതിയാണ്. പൊതുശ്മശാനത്തിനായി സ്​ഥലം ഏറ്റെടുത്തു. ബസ്​സ്റ്റാൻഡ്​ നിർമാണം യാഥാർഥ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ക്ഷീരമേഖലയിലടക്കം ഒട്ടേറെ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. വന്യജീവിശല്യവും കാർഷിക പ്രശ്നങ്ങളും രൂക്ഷമാകുമ്പോഴും സർക്കാറിന്‍റെ ഭാഗത്തുനിന്ന് ഇത് പരിഹരിക്കുന്നതിന് ഒരു നടപടിയും ഇല്ലെന്നും അ​ദ്ദേഹം പറഞ്ഞു. കുട്ടിക്കൊരു വീട്: സംഘാടകസമിതിയായി മേപ്പാടി: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്​.ടി.എ) വൈത്തിരി ഉപജില്ലയിലെ മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒരു വിദ്യാർഥിക്ക്​ വീട്​ നിർമിച്ചുനൽകുന്നു. സംസ്ഥാനത്തെ 168 ഉപജില്ലകളിലും ഓരോ കുട്ടികൾക്ക് വീട് നിർമിച്ചുനല്കുന്നതിന്‍റെ ഭാഗമായാണിത്​. വീടുനിർമാണ സംഘാടക സമിതി യോഗം കേരള ബാങ്ക് ഡയറക്ടർ പി. ഗഗാറിൻ ഉദ്​ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ല ട്രഷറർ ടി. രാജൻ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി.ജെ. ബിനേഷ് പദ്ധതി വിശദീകരിച്ചു. കർഷക സംഘം ജില്ല കമ്മിറ്റി അംഗം വി. ഹാരിസ്, വി.എ. ദേവകി, കെ.ടി. വിനോദൻ, ജി.സി. വനജ, പി. ഉമേഷ് എന്നിവർ സംസാരിച്ചു. കെ.എസ്.ടി.എ ജില്ല സെക്രട്ടറി വിൽസൺ തോമസ് സ്വാഗതവും എം.പി. അനൂപ് നന്ദിയും പറഞ്ഞു. വി. ഹാരിസ് ചെയർമാനും കെ.ടി. വിനോദൻ കൺവീനറുമായി 101 അംഗ നിർമാണ കമ്മിറ്റി രൂപവത്​കരിച്ചു. SATWDL1 കെ.എസ്​.ടി.എ നിർമിച്ചുനൽകുന്ന വീടിന്‍റെ സംഘാടക സമിതി യോഗം പി. ഗഗാറിൻ ഉദ്​ഘാടനം ചെയ്യുന്നു സന്തോഷ് ട്രോഫി താര​ങ്ങളെ ആദരിച്ചു കൽപറ്റ: സന്തോഷ് ട്രോഫിയിൽ കേരളത്തിന്‍റെ അഭിമാനതാരങ്ങളായ കൽപറ്റ മുണ്ടേരി സ്വദേശി മുഹമ്മദ് റാഷിദിനും മൂപ്പൈനാട് മാൻകുന്നത്ത് മുഹമ്മദ് സഫ്നാദിനും കേരള സ്റ്റേറ്റ് ടിംബർ മർച്ചന്‍റ്​സ്​ അസോസിയേഷൻ ജില്ല കമ്മിറ്റി സ്നേഹോപഹാരവും കാഷ് അവാർഡും സമ്മാനിച്ചു. കെ.സി.കെ തങ്ങൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ കെ.പി. ബെന്നി അധ്യക്ഷത വഹിച്ചു. വി.ജെ. ജോസ് മാനന്തവാടി, പി.ടി. ഏലിയാസ് അമ്പലവയൽ, ആർ. വിഷ്ണു കൽപറ്റ, സി.കെ. ഷിബു പുൽപള്ളി, എൻ.കെ. സോമസുന്ദരൻ ബത്തേരി, വി.പി. അസ്സു ഹാജി കണിയാമ്പറ്റ, എം.ജെ. ഫൈസൽ വൈത്തിരി, പി.എസ്​. ജോസ് മീനങ്ങാടി, എം.കെ. വിജയൻ മേപ്പാടി, പി. സൈഫുദ്ധീൻ ഹാജി, ഇ.പി. ഫൈസൽ എന്നിവർ സംസാരിച്ചു. ജാബിർ കരണി സ്വാഗതവും പി. ശാഹുൽ ഹമീദ് നന്ദിയും പറഞ്ഞു. SATWDL2 സന്തോഷ് ട്രോഫി താരങ്ങളായ മുഹമ്മദ് സഫ്നാദിനെയും മുഹമ്മദ് റാഷിദിനെയും കേരള സ്റ്റേറ്റ് ടിംബർ മർച്ചന്‍റ്​സ്​ അസോസിയേഷൻ ജില്ല കമ്മിറ്റി ആദരിച്ചപ്പോൾ ശുചിത്വ സന്ദേശ ജാഥ സമാപിച്ചു വെള്ളമുണ്ട: തെളിനീരൊഴുകും നവ കേരളം, ശുചിത്വമുള്ള നാട്ടിൻപുറം എന്നീ സന്ദേശങ്ങളുയർത്തി ഗ്രാമപഞ്ചായത്ത് ഭരണസമിതി വിവിധ സർക്കാർ വകുപ്പുകൾ, കുടുംബശ്രീ ഹരിത കർമസേന എന്നിവരുടെ സഹകരണത്തോ​ടെ സംഘടിപ്പിച്ച ദ്വിദിന ശുചിത്വ സന്ദേശ യാത്ര പഞ്ചായത്തിലാകെ സഞ്ചരിച്ച്‌ മൊതക്കരയിൽ സമാപിച്ചു. ​ പ്രസിഡന്‍റ്​ സുധി രാധാകൃഷ്ണനായിരുന്നു ജാഥ ക്യാപ്റ്റൻ. സമാപന സമ്മേളനം ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്​ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ ഇ.കെ. സൽമത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ കെ.കെ. ജംഷീർ, ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ സി.എം. അനിൽകുമാർ, വികസന സ്ഥിരംസമിതി ചെയർപേഴ്സൻ സീനത്ത് വൈശ്യൻ, മെംബർമാരായ ഷൈജി ഷിബു, പി.എ. അസീസ്, എം. ലതിക, കെ. നിസാർ, അബ്ദുല്ല കണിയാങ്കണ്ടി, സ്മിത ജോയ്, ശാരദ അത്തിമറ്റം, പി. രാധ, വിജേഷ് പുല്ലോറ, പി. തോമസ്, റംല മുഹമ്മദ്, ജെ.എച്ച്‌.ഐ സന്തോഷ്, കെ.പി. ചിത്രാംഗദൻ എന്നിവർ സംസാരിച്ചു. ജനകീയ പങ്കാളിത്തത്തോടെ ജാഥ വൻ വിജയമാക്കിയ പഞ്ചായത്ത്‌ ഭരണസമിതിക്കുള്ള ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതിയുടെ ഉപഹാരം സുധി രാധാകൃഷ്ണന് ജുനൈദ് കൈപ്പാണി കൈമാറി. SATWDL3 വെള്ളമുണ്ട പഞ്ചായത്ത്​ ശുചിത്വ സന്ദേശ ജാഥ സമാപനം ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്​ഘാടനം ചെയ്യുന്നു അഭിഭാഷകരാകാം; വിദ്യാർഥികള്‍ക്ക് പരിശീലനവുമായി കേരള കേന്ദ്ര സര്‍വകലാശാല കൽപറ്റ: രാജ്യത്തെ വിവിധ സർവകലാശാലകളില്‍ എൽ.എൽ.ബിക്ക്​ ചേരുന്നതിനുള്ള പ്രവേശന പരീക്ഷയായ ക്ലാറ്റ് (കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ്) വിജയിക്കുന്നതിന് കാട്ടുനായ്ക്ക വിഭാഗത്തിലുള്ള വിദ്യാർഥികള്‍ക്ക് സൗജന്യ പരിശീലനവുമായി കേരള കേന്ദ്ര സർവകലാശാല. ജില്ല ലീഗല്‍ സർവിസസ് അതോറിറ്റിയുടെ നിയമഗോത്രം പരിപാടിയുടെ ഭാഗമായാണ് സര്‍വകലാശാലയുടെ തിരുവല്ല നിയമപപഠന വിഭാഗത്തിലെ അധ്യാപകരും വിദ്യാർഥികളും വയനാട്ടില്‍ താമസിച്ച് പരിശീലന ക്ലാസ് നല്‍കുന്നത്. കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് ക്ലാസ്. കണിയാമ്പറ്റ, നൂല്‍പുഴ, നല്ലൂര്‍നാട് തുടങ്ങിയ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട 22 വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് ഡീന്‍ ഡോ. കെ.ഐ. ജയശങ്കര്‍, അസി. പ്രഫ. ജെ. ഗിരീഷ് കുമാര്‍, അഭിഭാഷകരായ ജാസ്മിന്‍ ഗിരി, പോള്‍ ഗിരി, വിശ്രുത്, കോഴിക്കോട് ഗവ. ലോ കോളജ് അസി. പ്രഫ. ലോവെല്‍ മാന്‍, ഡോ. കവിത എന്നിവരാണ്​ നേതൃത്വം നല്‍കുന്നത്​. നേരത്തേ ഓണ്‍ലൈനായി പരിശീലനം നല്‍കിയിരുന്നു. ജൂണ്‍ 19നാണ് പ്രവേശന പരീക്ഷ. പാലക്കാട് അട്ടപ്പാടിയിലും മലമ്പുഴയിലും സര്‍വകലാശാല നിയമ പഠന വിഭാഗം പരിശീലന ക്ലാസ് നല്‍കുന്നുണ്ട്. മുന്‍വര്‍ഷങ്ങളില്‍ നല്‍കിയ പരിശീലനത്തിന്‍റെ ഫലമായി ഗോത്രവിഭാഗത്തിലെ വിദ്യാര്‍ഥികള്‍ ക്ലാറ്റ് പരീക്ഷ വിജയിക്കുകയും നിയമ പഠനത്തിന് പ്രവേശനം നേടുകയും ചെയ്തിരുന്നു. SATWDL4: കേരള കേന്ദ്ര സര്‍വകലാശാലയുടെ നിയമപഠന വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന എൻട്രൻസ്​ പരീക്ഷ പരിശീലന ക്ലാസ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story