Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകാട്ടിൽ കലയരങ്ങു...

കാട്ടിൽ കലയരങ്ങു തീർത്ത് കുട്ടികളുടെ നാടക പരിശീലനം

text_fields
bookmark_border
attn: വാർത്തയും പടങ്ങളും നന്നായി നൽകുമല്ലോ... കൽപറ്റ: പരിസ്ഥിതിയെ അരങ്ങാക്കി മാറ്റുന്ന ഇക്കോ തിയറ്റർ എന്ന ആശയത്തിലൂന്നിയുള്ള, കാടിനുള്ളിൽ ഒരുക്കിയ നാടക പരിശീലന ക്യാമ്പ്​ വിദ്യാർഥികൾക്ക്​ വേറിട്ട അനുഭവമായി. ഹ്യൂം സെന്‍റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയും കുടുംബശ്രീ വയനാടും സംയുക്തമായാണ്​ കുട്ടികൾക്കായി അഞ്ചുദിവസത്തെ ടിയറ തിയറ്റർ ക്യാമ്പ്​ സംഘടിപ്പിച്ചത്​. കാലാവസ്ഥ വ്യതിയാനം, പരിസ്ഥിതി, ജൈവവൈവിധ്യം എന്നീ വിഷയങ്ങളിൽ കേന്ദ്രീകരിച്ചുനടത്തിയ ക്യാമ്പിന് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ കുട്ടികൾക്കുവേണ്ടിയുള്ള നൈപുണ്യവികസന പദ്ധതി ഡയറക്ടർ ദേവേന്ദ്രനാഥ് ശങ്കരനാരായണൻ നേതൃത്വം നൽകി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി 68 വിദ്യാർഥികളാണ് ബേഗൂർ ഫോറസ്റ്റ്​ ഓഫിസ്​ പരിസരത്ത്​ നടത്തിയ ക്യാമ്പിൽ പങ്കെടുത്തത്. വിവിധ ഭാഷകളിലും സംസ്കാരങ്ങളിലുംപെട്ട കുട്ടികളുടെ കലാപരിപാടികളാൽ സജീവമായ അഞ്ചു ദിവസങ്ങൾ ക്യാമ്പിനെ വേറിട്ടതാക്കി. വ്യവസ്ഥാപിത നാടക പരിശീലനങ്ങളിൽ നിന്നു മാറി വിദ്യാർഥികൾക്ക് സ്വയം കണ്ടെത്തുന്നതിനും നവീകരിക്കുന്നതിനും അവരുടെ കഴിവ് പ്രകാശിപ്പിക്കുന്നതിനുമുള്ള അവസരങ്ങൾ ലഭ്യമാക്കി. നാടകാവതരണങ്ങൾക്ക് അനുയോജ്യമായ ഇടങ്ങൾ നദിയിലും കാട്ടിലും പാറപ്പുറങ്ങളിലും പാടങ്ങളിലുമൊക്കെ കണ്ടുപിടിച്ചതിലൂടെ പ്രകൃതിയെ അടുത്തറിയുന്നതിനും അവതരണ വിഷയങ്ങൾ പ്രകൃതിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി പ്രേക്ഷകരിലേക്ക് എത്തിക്കുവാനും വിദ്യാർഥികൾക്കായി. കല പ്രതിരോധത്തിനുള്ള ആയുധമാണെന്നും കാലാവസ്ഥാവ്യതിയാനത്തെയും പ്രകൃതിദുരന്തങ്ങളെയും നേരിടാൻ എങ്ങനെ ഉപയോഗിക്കാം എന്നുമുള്ള സന്ദേശം കുട്ടികൾക്ക്​ പ്രധാനം ചെയ്താണ്​ ക്യാമ്പ്​ സമാപിച്ചത്​. ആദിവാസി കവിയായ സുകുമാരൻ ചാലിഗദ്ധ, അഭിനേതാവും നാടൻപാട്ട് കലാകാരനുമായ ബിനു കിടിച്ചുലാൻ, പരിസ്ഥിതി പ്രവർത്തകരായ എൻ. ബാദുഷ, എം. ഗംഗാധരൻ, വിദ്യാഭ്യാസ പ്രവർത്തകനും തിയറ്റർ ആർട്ടിസ്റ്റുമായ കെ. പീറ്റർ എന്നിവരുടെ സാന്നിധ്യം ക്യാമ്പിന് മിഴിവേകി. SATWDL8 ടിയറ തിയറ്റർ ക്യാമ്പിൽ പ​​​​​ങ്കെടുത്ത വിദ്യാർഥികൾ SATWDL9 ടിയറ തിയറ്റർ ക്യാമ്പിലെ വിദ്യാർഥികളുടെ നാടകാവതരണം തപാൽ ജീവനക്കാരുടെ പഠനക്യാമ്പ്​ കല്‍പറ്റ: കാലിക്കറ്റ് ഡിവിഷനിലെ നാഷനല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ലോയീസ് അംഗങ്ങള്‍ക്കായുള്ള പഠന ക്യാമ്പ് മേയ്​ 15,16 തീയതികളില്‍ സുല്‍ത്താന്‍ ബത്തേരി ശ്രേയസ്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. സി.ഐ.ടി.യു ജില്ല ട്രഷററും കേരള ബാങ്ക് ഡയറക്ടറുമായ പി. ഗഗാറിന്‍ ഉദ്ഘാടനം ചെയ്യും. തപാല്‍ മേഖല-സംഘടന, പുതിയ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ എന്‍.എഫ്.പി.ഇ അഖിലേന്ത്യ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പി.കെ. മുരളീധരന്‍ ക്ലാസ് നയിക്കും. ട്രേഡ് യൂനിയനും യുവാക്കളും എന്ന വിഷയത്തില്‍ ടി.എസ് പഠനകേന്ദ്രം കണ്‍വീനര്‍ ശ്രീജിത്ത് ശിവരാമന്‍ ക്ലാസെടുക്കും. സ്വാഗതസംഘം കണ്‍വീനര്‍ പി.പി. ബാബു, ഒ.കെ. മനോഹരന്‍, ജി.ഡി.എസ് യൂനിയന്‍ ഡിവിഷനല്‍ സെക്രട്ടറി കെ.കെ. ശരത് കൃഷ്ണ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. സി.ഡബ്ല്യു.എസ്.എ സംസ്ഥാന സമ്മേളനം കല്‍പറ്റ: കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ (സി.ഡബ്ല്യു.എസ്.എ) സംസ്ഥാന സമ്മേളനം മേയ്​ 17, 18 തീയതികളില്‍ കല്‍പറ്റയില്‍ നടക്കും. സംസ്ഥാന പ്രസിഡന്‍റ്​ ഭാസ്‌കരന്‍ വടക്കൂട്ട് പതാക ഉയര്‍ത്തും. ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ സംഷാദ് മരക്കാര്‍ പങ്കെടുക്കും. നിര്‍മാണ മേഖലയിലെ വ്യതിയാനങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. സാംസ്കാരിക സമ്മേളനം നടന്‍ അബു സലീം ഉദ്ഘാടനം ചെയ്യും. 18ന് വൈകീട്ട്​ മൂന്നരക്ക് പ്രകടനവും അഞ്ചുമണിക്ക് പൊതുസമ്മേളനവും. പൊതുസമ്മേളനം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്‍റ്​ ഭാസ്‌കരന്‍ വടക്കൂട്ട്, സെക്രട്ടറി സി. വിനോദ്, സ്വാഗതസംഘം ചെയര്‍മാന്‍ പി. ലക്ഷ്മണന്‍, വൈസ് ചെയര്‍മാന്‍ പി.വി. ശിവദാസന്‍, ജില്ല സെക്രട്ടറി ജി.ആര്‍. സുബ്രഹ്മണ്യന്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story