Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightവാളകം കൊലപാതകം:...

വാളകം കൊലപാതകം: നാ​ലു​പേ​ർ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യിൽ

text_fields
bookmark_border
വാളകം കൊലപാതകം: നാ​ലു​പേ​ർ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യിൽ
cancel
camera_alt

നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി കു​ത്തേ​റ്റു​മ​രി​ച്ചു കി​ട​ന്ന വാ​ള​കം വാ​ലി​ക്കോ​ട് മ​ണ്ണാ​റ​ക്കു​ന്ന​ത്ത് വീ​ട്

അ​ഞ്ച​ൽ: കൂ​ട്ടു​കാ​രു​ടെ ഒ​രു​മി​ച്ചു​ള്ള മ​ദ്യ​പാ​ന​ത്തി​നി​ടെ ഒ​രാ​ൾ കു​ത്തേ​റ്റു​മ​രി​ച്ച സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​റ​സ്​​റ്റി​ന് സാ​ധ്യ​ത. നേ​ര​ത്തേ ഒ​രാ​ളെ അ​റ​സ്​​റ്റ് ചെ​യ്തി​രു​ന്നു. പ​ത്ത​നാ​പു​രം പ​ന​മ്പ​റ്റ സ്വ​ദേ​ശി ജോ​സാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

തി​രു​വോ​ണ​നാ​ളി​ൽ വാ​ള​കം വാ​ലി​ക്കോ​ട്ട് മ​ണ്ണാ​റ​ക്കു​ന്ന​ത്ത് കു​ഞ്ഞ​പ്പ​െൻറ വീ​ട്ടി​ൽ സു​ഹൃ​ത്തു​ക്ക​ളു​ടെ മ​ദ്യ​പാ​ന​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കേ​റ്റ​മാ​ണ് ഒ​രാ​ളു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. നെ​യ്യാ​റ്റി​ൻ​ക​ര വെ​ള്ള​റ​ട സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് (50) കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ട്ടു​ട​മ കു​ഞ്ഞ​പ്പ​നു​ൾ​പ്പെ​ടെ നാ​ലു​പേ​ർ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലാ​ണ്.

പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പോ​സ്​​റ്റ്മോ​ർ​ട്ടം ക​ഴി​ഞ്ഞെ​ങ്കി​ലും മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങാ​ൻ കൊ​ല്ല​പ്പെ​ട്ട ഉ​ണ്ണി​കൃ​ഷ്ണ‍െൻറ ബ​ന്ധു​ക്ക​ളാ​രും എ​ത്താ​ത്ത​തി​നാ​ൽ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Valakam murder
Next Story