Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightബ​ഫ​ർ സോ​ൺ;...

ബ​ഫ​ർ സോ​ൺ; സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി യു.​ഡി.​എ​ഫ്​

text_fields
bookmark_border
ബ​ഫ​ർ സോ​ൺ; സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി യു.​ഡി.​എ​ഫ്​
cancel
Listen to this Article

തൊ​ടു​പു​ഴ: ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​ക​ളു​ടെ ബ​ഫ​ർ സോ​ണി​ന്‍റെ പ​രി​ധി​യി​ൽ​നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും, ഭൂ​മി പ​തി​വ് ച​ട്ട​ങ്ങ​ൾ കാ​ലാ​നു​സൃ​ത​മാ​യി ഭേ​ദ​ഗ​തി​ചെ​യ്യ​ണ​മെ​ന്നും നി​ർ​മാ​ണ നി​രോ​ധ​ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് യു.​ഡി.​എ​ഫ് സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്നു. ആ​ദ്യ ഘ​ട്ട​മെ​ന്ന നി​ല​യി​ൽ നി​യോ​ജ​ക​മ​ണ്ഡ​ലം ത​ല​ങ്ങ​ളി​ൽ ഏ​ക​ദി​ന​സ​ത്യ​ഗ്ര​ഹം ന​ട​ത്തും. ഉ​ടു​മ്പ​ൻ​​ചോ​ല താ​ലൂ​ക്കി​ലെ ശാ​ന്ത​ൻ​പാ​റ​യി​ൽ 26നും ​ദേ​വി​കു​ളം ആ​ന​ച്ചാ​ലി​ൽ 30ന്​ ​ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി​യി​ൽ ആ​ഗ​സ്റ്റ്​ മൂ​ന്നി​നും തൊ​ടു​പു​ഴ ഉ​ടു​മ്പ​ന്നൂ​രി​ൽ ആ​റി​നും സ​ത്യ​ഗ്ര​ഹം ന​ട​ത്തും. ആ​ഗ​സ്റ്റ് ഒ​ന്നി​നും മൂ​ന്നി​നും ഇ​ട​യി​ൽ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഏ​ക​ദി​ന സ​ത്യ​ഗ്ര​ഹം സം​ഘ​ടി​പ്പി​ക്കും. തു​ട​ർ​ന്ന്​ ഭ​വ​ന​സ​ന്ദ​ർ​ശ​നം ന​ട​ത്തി ഭീ​മ​ഹ​ര​ജി​യി​ൽ ഒ​പ്പും ശേ​ഖ​രി​ക്കും.

പ്രാ​ദേ​ശി​ക യു.​ഡി. എ​ഫ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ചാ​ര​ണ​ജാ​ഥ​ക​ളും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ ജി​ല്ല ചെ​യ​ർ​മാ​ൻ അ​ഡ്വ. എ​സ്. ​അ​ശോ​ക​നും, ക​ൺ​വീ​ന​ർ പ്ര​ഫ. എം.​ജെ. ജേ​ക്ക​ബും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.D.Fbuffer zone
News Summary - U.D.F protests in buffer zone issue
Next Story