Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവതിയുടെ ചിത്രം മോർഫ്...

യുവതിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാക്കൾ അറസ്റ്റിൽ

text_fields
bookmark_border
യുവതിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാക്കൾ അറസ്റ്റിൽ
cancel

തി​രു​വ​ന​ന്ത​പു​രം: യു​വ​തി​യു​ടെ ഫോ​ട്ടോ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളു​മാ​യി മോ​ർ​ഫ് ചെ​യ്ത് വ്യാ​ജ ഫേ​സ്​​ബു​ക്ക് അ​ക്കൗ​ണ്ടി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ.

നെ​ടു​മ​ങ്ങാ​ട് പ​ന​വൂ​ർ ക​ല്ലി​യോ​ട് കു​ന്നി​ൽ വീ​ട്ടി​ൽ രാ​ഹു​ൽ (30), ക​ല്ലി​യോ​ട് ജെം​സ് ഫൗ​ണ്ടേ​ഷ​നി​ൽ വെ​ങ്കി​ടേ​ഷ് (29) എ​ന്നി​വ​രെ​യാ​ണ്​ തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​ദി​വ്യ വി. ​ഗോ​പി​നാ​ഥി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ഡീ​ഷ​ന​ൽ പൊ​ലീ​സ് സൂ​പ്ര​ണ്ട് ബി​ജു​മോ​ൻ, ജി​ല്ല ക്രൈം ​റെ​ക്കോ​ഡ്​​സ്​ ബ്യൂ​റോ ഡെ​പ്യൂ​ട്ടി പൊ​ലീ​സ് സൂ​പ്ര​ണ്ട് വി​ജു​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സൈ​ബ​ർ ക്രൈം ​സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ര​തീ​ഷ് ജി.​എ​സ്, എ​സ്.​ഐ ഷം​ഷാ​ദ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ സു​ധീ​ർ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ശ്യാം, ​അ​ദീ​ൻ അ​ശോ​ക്, സൗ​മ്യ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

യു​വ​തി​യോ​ടു​ള്ള മു​ൻ വി​രോ​ധ​ത്തി​ന്‍റെ പേ​രി​ലാ​ണ്​ കൃ​ത്യം ചെ​യ്ത​ത്. പ്ര​തി​ക​ളി​ലൊ​രാ​ളാ​യ വെ​ങ്കി​ടേ​ഷ് ത​മി​ഴ്നാ​ട് വി​ലാ​സ​ത്തി​ൽ രാ​ഹു​ലി​ന് എ​ടു​ത്ത് ന​ൽ​കി​യ സിം ​കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് വ്യാ​ജ ഫേ​സ്​​ബു​ക്ക് അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Morphing case
News Summary - Youths arrested for morphing a picture of a woman
Next Story