Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ ഫോട്ടോ മോർഫ് ചെയ്ത യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ

text_fields
bookmark_border
മുഖ്യമന്ത്രിയുടെ ഫോട്ടോ മോർഫ് ചെയ്ത യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ
cancel
camera_altസുജി

മം​ഗ​ല​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​െൻറ ചി​ത്രം മോ​ർ​ഫ് ചെ​യ്ത് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് അ​റ​സ്​​റ്റി​ൽ. ‌അ​ണ്ടൂ​ർ​ക്കോ​ണം മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡ​ൻ​റ്​ കൊ​യ്ത്തൂ​ർ​ക്കോ​ണം നീ​തു ഭ​വ​നി​ൽ സു​ജി​യെ​യാ​ണ് മം​ഗ​ല​പു​രം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ശേ​ഷം പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

സ്വ​ർ​ണ​ക്ക​ട​ത്ത്‌ കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷി​െൻറ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ചി​ത്ര​ങ്ങ​ള്‍ മ​റ്റൊ​രു അ​ശ്ലീ​ല​ചി​ത്ര​ത്തി​ൽ ചേ​ർ​ത്ത്‌ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഐ.​ടി ആ​ക്ടും കെ.​പി ആ​ക്ടും പ്ര​കാ​ര​മു​ള്ള വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് അ​റ​സ്​​റ്റ്. മം​ഗ​ല​പു​രം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​ബി. വി​നോ​ദ്കു​മാ​ർ, എ​സ്.​ഐ വി. ​തു​ള​സീ​ധ​ര​ൻ നാ​യ​ർ, ജി.​എ​സ്.​ഐ​മാ​രാ​യ ഗോ​പ​കു​മാ​ർ, ഹ​രി, രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pinarayiYouth CongressmorphingCM's photo
Next Story