Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പരസ്യ മദ്യപാനം ചോദ്യം ചെയ്ത യുവാവിനെ മർദിച്ചയാൾ അറസ്റ്റിൽ
text_fieldsbookmark_border
വിഷ്ണു ശങ്കർ
പോത്തൻകോട്: വീടിന് മുന്നിലെ പരസ്യമദ്യപാനം ചോദ്യം ചെയ്ത യുവാവിനെ ഇരുമ്പ്പൈപ്പ് കൊണ്ട് മർദിച്ച പ്രതിയെ പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തു.
അയിരൂപ്പാറ മൈലാടുംമുകൾ വിഷ്ണുഭവനിൽ വിഷ്ണു ശങ്കർ (29)ആണ് അറസ്റ്റിലായത്. പോത്തൻകോട് മൈലാടുംമുകൾ സ്വദേശിയായ വിനോദ് കുമാറിനെയാണ് ഇയാൾ മർദിച്ചത്.
ഇരുമ്പ് പൈപ്പ് കൊണ്ടുള്ള മർദനത്തിൽ വിനോദിെൻറ മുൻവശത്തെ രണ്ട് പല്ലുകൾ ഇളകിയിരുന്നു. അറസ്റ്റിലായ പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ മോഷണമുൾപ്പെടെ നിരവധി കേസുകൾ നിലവിലുള്ളതായി പോത്തൻകോട് എസ്.ഐ അജീഷ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

