സുഹൃത്തിന് വാൾ സമ്മാനിക്കാൻ എത്തിയ യുവാവ് പിടിയിൽ
text_fieldsപോത്തൻകോട്: മേലേമുക്ക് ജങ്ഷനിൽ ബൈക്കിൽ സഞ്ചരിച്ച യുവാവിനെ നാട്ടുകാർ വാളുമായി പിടികൂടി പൊലീസിലേൽപിച്ചു.
പൗഡിക്കോണം കരിയം രമാഭവനിൽ വിഷ്ണുവിനെയാണ് (24) അറസ്റ്റ് ചെയ്തത്. ചാത്തൻപാടുെവച്ച് വിഷ്ണുവിെൻറ ബൈക്ക് മറ്റൊരു ബൈക്കിൽ തട്ടി.
എന്നാൽ, ബൈക്ക് നിർത്താതെ പോയ വിഷ്ണുവിനെ പോത്തൻകോട് മേലേമുക്കിൽെവച്ച് പിന്തുടർന്ന് കണ്ടെത്തി. ബൈക്കുപേക്ഷിച്ച് വിഷ്ണു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എന്തോ വലിച്ചെറിയുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടു.
പരിശോധനയിൽ വടിവാൾ കണ്ടെത്തുകയും വിഷ്ണുവിനെ പിടികൂടുകയും ചെയ്തു. വടിവാൾ സുഹൃത്തിന് നൽകാനായി കൊണ്ടുവന്നതാണെന്നും വിഷ്ണുവിനെ ജാമ്യത്തിൽ വിട്ടയച്ചതായും പോത്തൻകോട് എസ്.എച്ച്.ഒ ഡി. ഗോപി പറഞ്ഞു.

