പോക്സോ കേസിൽ യുവാവ് അറസ്റ്റില്‍
text_fieldsജിഷ്ണു
വട്ടിയൂര്‍ക്കാവ്: വിവാഹ വാഗ്ദാനം നല്കി 15കാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഒരു പവന്റെ സ്വര്‍ണമാല കവരുകയും ചെയ്ത കേസിലെ പ്രതിയെ വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂര്‍ ന്യൂ മാഹി സ്വദേശി പി.കെ. ജിഷ്ണുവാണ് (20) പിടിയിലായത്. വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന പെണ്‍കുട്ടിയുടെ രക്ഷാകർത്താക്കള് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. വട്ടിയൂര്‍ക്കാവ് എസ്.ഐ ബൈജു, സി.പി.ഒമാരായ ഷാജി, രഞ്ജിത്ത് എന്നിവര്‍ ഉള്‍പ്പെട്ട സംഘം ന്യൂ മാഹിയില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

