കാറുകളിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രധാനി പിടിയിൽ
text_fieldsസിദ്ധാർഥ്
തിരുവനന്തപുരം: ഇന്നോവ കാറുകളിൽ 203 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രധാനി എക്സൈസ് പിടിയിൽ. കുടപ്പനക്കുന്ന് മുട്ടട അഞ്ചുമുക്ക് എം.ആർ.എ -81 ബി പ്രാർഥന വീട്ടിൽ സിദ്ധാർഥാണ് (22) പിടിയിലായത്. തിരുവനന്തപുരത്തെ വിവിധ ക്രിമിനൽ കേസുകളിൽപെട്ട് ആന്ധ്രാപ്രദേശിേലക്കും ബംഗളൂരുവിലേക്കും താമസം മാറ്റിയ അലൻപൊന്നു, പാറ അഭിലാഷ്, നിഖിൽ, രാജ്കുമാർ എന്നിവർ സമ്പത്ത് സ്വരൂപിക്കുന്നതിന് മയക്കുമരുന്ന് വ്യാപാരത്തിലേക്ക് തിരിയുകയായിരുന്നു. ബംഗളൂരു കേന്ദ്രീകരിച്ച് കേരളത്തിലേക്കുള്ള ഇവരുടെ മയക്കുമരുന്ന് കടത്തിലെ തിരുവനന്തപുരത്തെ പ്രധാന ബുദ്ധികേന്ദ്രമാണ് പിടിയിലായ സിദ്ധാർഥെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ആധുനിക സാേങ്കതിക മാധ്യമങ്ങൾ ഉപയോഗിച്ച് കോളജ് വിദ്യാർഥികളെയും യുവാക്കളെയും മയക്കുമരുന്ന് കച്ചവടത്തിലേക്ക് ആകർഷിച്ചിരുന്നത് കമ്പ്യൂട്ടറിൽ വൈദഗ്ധ്യമുള്ള ഇയാളാണെത്രേ. ക്രമിനൽ കേസിലെ പ്രതിയാണ് ഇയാളെന്നും എത്തുന്ന മയക്കുമരുന്ന് വിൽപന നടത്തുന്നതിനും പണം വാങ്ങുന്നതിനും സിദ്ധാർഥിെൻറ നേതൃത്വത്തിൽ ഗുണ്ടാസംഘം പ്രവർത്തിക്കുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ന്യൂജെൻ മയക്കുമരുന്ന് വിൽപനയും ഇൗ സംഘത്തിനുണ്ടെന്ന് വ്യക്തമായി. സംഭവസ്ഥലത്തുനിന്ന് മൂന്ന് പേരെയാണ് പിടികൂടിയത്. അവിടെനിന്ന് രക്ഷപ്പെട്ട മോൻസിയെന്ന യുവാവിന് വേണ്ടിയുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.കൊണ്ടുവരുന്ന കഞ്ചാവ് പങ്കിെട്ടടുക്കാൻ തീരുമാനിച്ച പഞ്ചായത്ത് ഉണ്ണിയെക്കുറിച്ചും ഇൗ ഇടപാട് ജയിലിൽ കിടന്ന് നിയന്ത്രിച്ച ആളിെൻറയും പങ്കിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്സൈസ് അസി. കമീഷണർ ഹരികൃഷ്ണപിള്ള അറിയിച്ചു.
സർക്കിൾ ഇൻസ്പെക്ടർമാരായ അനിൽകുമാർ, ജി. കൃഷ്ണകുമാർ, ഇൻസ്പെക്ടർമാരായ ടി.ആർ. മുകേഷ്, ആർ.ജി. രാജേഷ്, കെ.വി. വിനോദ്, അസി. ഇൻസ്പെക്ടർമാരായ മധുസൂദൻ നായർ, പ്രിവൻറീവ് ഒാഫിസർമാരായ ഹരികുമാർ, എൻ.ആർ. രാജേഷ്, സിവിൽ ഒാഫിസർമാരായ ജെസിം, സുബിൻ, ഷംനാദ്, രാജേഷ്, ജിതീഷ്, അഭിജിത്, രതീഷ് മോഹൻ, വിനീത റാണി, വി.എസ്. ഷിനിമോൾ എന്നിവരടങ്ങിയ സമിതിയാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

