പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
text_fieldsകിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. പെരിങ്ങമ്മല കൊല്ലരുകോണം ഇ.എം.ആർ ഹൗസിൽ ആഷിഖിനെയാണ് (24) പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം ഏഴിനാണ് കേസിനാസ്പദമായ സംഭവം.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: പ്രതിയുടെ വാഗ്ദാനത്തിൽ വീണുപോയ പെൺകുട്ടിയെ പ്രതി കടത്തിക്കൊണ്ട് പോകുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ പള്ളിക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇക്കഴിഞ്ഞ 22ന് തിരുവനന്തപുരത്തുള്ള പ്രതിയുടെ ബന്ധുവീട്ടിൽനിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. പ്രതിയെ ആറ്റിങ്ങൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി.
പാങ്ങോട് സ്റ്റേഷൻ പരിധിയിൽ 2020ൽ ഒരു സ്ത്രീയെ വീടുകയറി ഉപദ്രവിച്ചതിന് പ്രതിക്കെതിരെ കേസുള്ളതായി പൊലീസ് അറിയിച്ചു. പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പൊലീസ് കണ്ടെടുത്തു.

