Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎം.​ഡി.​എം.​എ​യു​മാ​യി...

എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ
cancel

തി​രു​വ​ന​ന്ത​പു​രം: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി ഒ​രാ​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. വ​ള്ള​ക്ക​ട​വ് ഗാ​ന്ധി ന​ഗ​റി​ൽ മു​ഹ​മ്മ​ദ് ജു​ബൈ​സി​നെ​യാ​ണ് (27) സ്പെ​ഷ​ൽ ആ​ക്​​ഷ​ൻ ഗ്രൂ​പ് എ​ഗൈ​ൻ​സ്റ്റ് ഓ​ർ​ഗ​നൈ​സ്ഡ് ക്രൈം​സ് ടീ​മി​ന്റെ സ​ഹാ​യ​ത്തോ​ടെ ത​മ്പാ​നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​ങ്കി​ത് അ​ശോ​ക​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ സി​റ്റി​യി​ൽ ന​ട​ത്തി വ​രു​ന്ന നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

പ്ര​തി​യെ ചോ​ദ്യം ചെ​യ്ത​തി​ൽ ല​ഭി​ച്ച വി​വ​ര​ത്തെ​തു​ട​ർ​ന്ന് മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി​യ വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി വ​സീ​മി​ന്റെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​റ്റൊ​രു മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ ഹാ​ഷി​ഷ് ഓ​യി​ലും പി​ടി​ച്ചെ​ടു​ത്തു.​വ​സീം ഒ​ളി​വി​ലാ​ണ്.

ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​തി​നും പ്ര​തി​ക​ളു​ടെ മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ചും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു.

ത​മ്പാ​നൂ​ർ എ​സ്.​എ​ച്ച്.​ഒ സ​നോ​ജ്, എ​സ്.​ഐ ര​ഞ്ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​മ്പാ​നൂ​ർ പൊ​ലീ​സും സ്പെ​ഷ​ൽ ടീ​മും സം​യു​ക്ത​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youth arrestedMDMA
News Summary - youth arrested for keeping MDMA
Next Story