Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവാവിന് നടുറോഡിൽ...

യുവാവിന് നടുറോഡിൽ ക്രൂരമർദനം; പ്രതിക്ക് സ്റ്റേഷൻ ജാമ്യം അനുവദിച്ച് പൊലീസ്

text_fields
bookmark_border
യുവാവിന് നടുറോഡിൽ ക്രൂരമർദനം; പ്രതിക്ക് സ്റ്റേഷൻ ജാമ്യം അനുവദിച്ച് പൊലീസ്
cancel
camera_alt

മ​ർ​ദ​ന​മേ​റ്റ അ​ന​സ്

മം​ഗ​ല​പു​രം (തിരുവനന്തപുരം): യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ മം​ഗ​ല​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്തു. പു​ത്ത​ൻ​തോ​പ്പ് സ്വ​ദേ​ശി​യാ​യ അ​ന​സി​നാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ പ​ടി​ഞ്ഞാ​റ്റു​മു​ക്കി​ന്​ സ​മീ​പം മ​സ്താ​ൻ​മു​ക്ക് ജ​ങ്ഷ​നി​ൽ​െ​വ​ച്ച് മ​ർ​ദ​ന​മേ​റ്റ​ത്.

അ​ന​സ് സു​ഹൃ​ത്തി​നൊ​പ്പം യാ​ത്ര ചെ​യ്യ​വെ ക​ണി​യാ​പു​രം മ​സ്താ​ൻ​മു​ക്ക് ജ​ങ്ഷ​നി​ൽ ഫൈ​സ​ലും ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ബൈ​ക്ക് ത​ട​ഞ്ഞ് നി​ർ​ത്തി​യ​തി​നു​ശേ​ഷം താ​ക്കോ​ൽ ഊ​രി​യെ​ടു​ത്തു. ഇ​ത് ചോ​ദ്യം ചെ​യ്ത​തി​നാ​ണ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മം​ഗ​ല​പു​രം പൊ​ലീ​സി​ൽ ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കാ​നെ​ത്തി​യെ​ങ്കി​ലും പ​രാ​തി സ്വീ​ക​രി​ക്കാ​തെ സം​ഭ​വം ന​ട​ന്ന​ത് ക​ഠി​നം​കു​ളം സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണെ​ന്ന​റി​യി​ച്ച് പൊ​ലീ​സ് മ​ട​ക്കി.പ​രാ​തി​ക്കാ​ർ ക​ഠി​നം​കു​ളം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ​ത്തി​യെ​ങ്കി​ലും പ​രാ​തി അ​വി​ടെ​യും സ്വീ​ക​രി​ച്ചി​ല്ല. അ​വ​സാ​നം മം​ഗ​ല​പു​രം പൊ​ലീ​സ് മൂ​ന്നു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ഭ​ക്ഷ​ണം വാ​ങ്ങാ​നെ​ത്തി​യ അ​ന​സി​നെ മൂ​ന്നു​പേ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് മ​ർ​ദി​ച്ച​ത്. മ​ർ​ദ​ന​മേ​റ്റ് ത​റ​യി​ൽ വീ​ണ അ​ന​സി​നെ പ​ല​ത​വ​ണ വീ​ണ്ടും മ​ർ​ദി​ക്കു​ന്ന​തും സി.​സി.​ടി.​വി ക്യാ​മ​റ ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.



അ​ന​സി​നെ മ​ർ​ദി​ക്കു​ന്ന സി.​സി.​ടി.​വി ദൃ​ശ്യം

സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ക​ഠി​നം​കു​ളം പൊ​ലീ​സ് മം​ഗ​ല​പു​രം സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണെ​ന്ന് പ​റ​ഞ്ഞ് മ​ട​ങ്ങി. നാ​ട്ടു​കാ​രാ​ണ് ഇ​യാ​ളെ ആം​ബു​ല​ൻ​സി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​േ​ക്ക​റ്റ ഇ​യാ​ളു​ടെ ഒ​രു പ​ല്ലും ന​ഷ്​​ട​പ്പെ​ട്ടു. മ​ർ​ദ​ന​മേ​റ്റ അ​ന​സ് പു​ത്ത​ൻ​തോ​പ്പ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

എ​ന്നാ​ൽ, കേ​സി​ലെ മു​ഖ്യ​പ്ര​തി മ​സ്താ​ൻ​മു​ക്ക് സ്വ​ദേ​ശി ഫൈ​സ​ലി​നെ മം​ഗ​ല​പു​രം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തെ​ങ്കി​ലും സ്​​റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. ആ​യു​ധം കൊ​ണ്ടു​ള്ള മ​ർ​ദ​ന​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് സ്​​റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ച​തെ​ന്നാ​ണ് പൊ​ലീ​സി​െൻറ വി​ചി​ത്ര​മാ​യ മ​റു​പ​ടി. സ്​​റ്റേ​ഷ​ൻ ജാ​മ്യം കൊ​ടു​ത്ത​ത് വി​വാ​ദ​മാ​യ​തോ​ടെ അ​ന​സി​െൻറ മൊ​ഴി വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beatenPolice
News Summary - Young man brutally beaten; Police released the accused on station bail
Next Story