മയക്കുമരുന്നുമായി യുവാവ് പിടിയിൽ
text_fieldsതിരുവനന്തപുരം: മാരക മയക്കുമരുന്നായ എം.ഡി.എം.എ വിൽപന നടത്തിവന്നയാളെ പൊലീസ് പിടികൂടിയതായി സിറ്റി പൊലീസ് കമീഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു. കമലേശ്വരം നീലാറ്റിൻകര സ്വദേശി ആദിൽ(23)നെയാണ് ആൻറി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ് ടീമിെൻറ സഹായത്തോടെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് വിൽപനക്കായി സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് പായ്ക്കറ്റുകളും കണ്ടെടുത്തു.
െഡപ്യൂട്ടി കമീഷണർ ഡോ.വൈഭവ് സക്സേനയുടെ നിർദേശാനുസരണം നാർകോട്ടിക് സെൽ എ.സി.പി പ്രദീപ്കുമാറിെൻറ നേതൃത്വത്തിൽ ഡാൻസാഫ് ടീം ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.
കഴിഞ്ഞദിവസം ഫോർട്ട് സ്കൂളിന് സമീപം രാത്രി മയക്കുമരുന്നുമായി എത്തിയ സമയത്താണ് ഇയാൾ പൊലീസ് വലയിലായത്. ബംഗളൂരുവിൽനിന്ന് എം.ഡി.എം.എ, എൽ.എസ്.ഡി തുടങ്ങിയ സിന്തറ്റിക് മയക്കുമരുന്നുകൾ നഗരത്തിലെത്തിച്ച് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ ആദിൽ.
ഇയാളിൽനിന്നു ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ സംഘത്തിലെ മറ്റുള്ളവരെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഫോർട്ട് എസ്.എച്ച്.ഒ ബിജു.സി, എസ്.ഐ. സജു എബ്രഹാം, സി.പി.ഒമാരായ ബിജു, ബാബു, വിപിൻ, പ്രഫുല്‍, സമോദ്, ഡാൻസാഫ് എസ്.ഐ ഗോപകുമാർ, ടീം അംഗങ്ങളായ സജി, വിനോദ്, രഞ്ജിത്, അരുൺ, ഷിബു, നാജിബഷീർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.

