Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയോഗദിനത്തില്‍ പതിവ്...

യോഗദിനത്തില്‍ പതിവ് തെറ്റിക്കാതെ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ്​ സുരേഷ്‌കുമാര്‍

text_fields
bookmark_border
യോഗദിനത്തില്‍ പതിവ് തെറ്റിക്കാതെ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ്​ സുരേഷ്‌കുമാര്‍
cancel
camera_alt

യോഗദിനത്തില്‍ സുഹൃത്തുക്കൾക്കൊപ്പം വ്യായാമം ചെയ്യുന്ന തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ്​ സുരേഷ്‌കുമാര്‍

ബാലരാമപുരം: എന്ത് തിരക്കുണ്ടെങ്കിലും യോഗയും വ്യായാമവും മുടക്കാതെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്​ ഡി. സുരേഷ്‌കുമാര്‍. പ്രദേശത്തെ റണ്ണേഴ്‌സ് ക്ലബ്ബ് എന്ന കൂട്ടായ്മയുടെ യോഗ, വ്യായാമ പരിശീലകന്‍ കൂടിയാണ് മിക്കപ്പോഴും ഇദ്ദേഹം. ഇരുപതിലേറെ പേർക്ക്​ പരിശീലനം നൽകും. ബാലരാമപുരം തേമ്പാമുട്ടം റെയില്‍വേ സ്റ്റേഷന് സമീപത്താണ് ഇവരുടെ കൂട്ടായ്മ യോഗ അഭ്യസിക്കുന്നത്​. ഒരു പതിറ്റാണ്ട് മുമ്പ് ബാലരാമപുരം സ്വദേശിയായ എംഎച്ച് ഷാജഹാന്‍ ആരംഭിച്ചാതാണ് റണ്ണേഴ്‌സ് ക്ലബ്ബ്.

സുരേഷ്​ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടതോടെ തിരക്കുകള്‍ കാരണം വ്യായാമ പരിശീലനം മുടങ്ങുമെന്ന കണക്കുകൂട്ടലിലായിരുന്നു സുഹൃത്തുക്കൾ. എന്നാൽ, ഈ ധാരണ​െയല്ലാം തെറ്റിച്ച്​ ദിവസവും പുലര്‍ച്ചെ 5.30 ന് തന്നെ പരിശീലനത്തിന്​ എത്താറുണ്ട്​. ദിനവും അഞ്ച് കിലോമീറ്ററോളം ഓടും. ശേഷം അരമണിക്കൂര്‍ സുര്യനമസ്‌കാരവും യോഗയും ഗ്രൗണ്ട് എക്‌സർസൈസും.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്​ ഡി. സുരേഷ്‌കുമാര്‍

ലോക്ഡൗണിന് മുമ്പ് വരെ രണ്ട് മക്കളെയും ഒപ്പം കൂട്ടിയാണ് എത്തിയിരുന്നത്​. അവധി ദിവസങ്ങളില്‍ വിഴിഞ്ഞത്തെയും കോവളത്തെയും കടപ്പുറത്ത് മണലില്‍ ഓടി കഠിനമായ പരിശീലനം നടത്തും. വ്യായാമത്തിലൂടെ മാനസിക സംഘര്‍ഷത്തിൽനിന്നും വിവിധ അസുഖങ്ങളില്‍ നിന്നും മോചനം നേടാന്‍ കഴിയുമെന്നാണ് ഇദ്ദേഹം പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:international yoga dayTrivandrum District Panchayatd Suresh Kumar
News Summary - yoga day with Trivandrum District Panchayat President Suresh Kumar
Next Story