ക്വാറൻറീനിൽ കഴിയുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു
text_fieldsതിരുവനന്തപുരം: കോവിഡ് ക്വാറൻറീനിൽ കഴിയുന്ന കുടുംബങ്ങൾക്ക് പച്ചക്കറി ഉൾപ്പെടെ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. തിങ്കളാഴ്ച വട്ടിയൂർക്കാവിൽ വിമെൻ ജസ്റ്റിസ് മൂവ്മെൻറ് ജില്ല പ്രസിഡൻറ് രഞ്ജിത ജയരാജിൻെറ നേതൃത്വത്തിലായിരുന്നു വിതരണം.
അവരവർ താമസിക്കുന്നിടങ്ങളിൽ റിലീഫ് പ്രവർത്തനങ്ങളിൽ സജീവമാണ് കോവിഡ് രണ്ടാം തരംഗത്തിനിടയിലും വിമെൻ ജസ്റ്റിസ് ജില്ല കമ്മിറ്റി അംഗങ്ങൾ. ഇതിനോടകം ജില്ലയിൽ 50 ലേറെ കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് നൽകി.
സംസ്ഥാന സെക്രട്ടറി മുംതാസ് ബീഗത്തിൻെറ നേതൃത്വത്തിൽ ജില്ലയിൽ വിമെൻ ജസ്റ്റിസ് ഹെൽപ് ഡെസ്ക് മുഖേന ടെലി കൗൺസലിങ്, ക്വാറൻറീനിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിക്കൽ, നിരാലംബരായ കുടുംബങ്ങളിലെ വിവിധ അസുഖങ്ങളുമായി കഷ്ടപ്പെടുന്നവർക്ക് മരുന്ന് എത്തിക്കൽ തുടങ്ങി നൂറിലേറെ കുടുംബങ്ങൾക്ക് ആശ്വാസമാകുവാൻ വിമൻ ജസ്റ്റിസിന് കഴിഞ്ഞിട്ടുണ്ട്.
ജനറൽ സെക്രട്ടറി ഫാത്തിമ നവാസ്, വൈസ് പ്രസിഡൻറ് ആരിഫാ ബീവി, സെക്രട്ടറിമാരായ ബീബിജാൻ, രജനി ജയരാജ് തുടങ്ങിയവർ ജില്ലയിൽ കോവിഡ് റിലീഫ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

