Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മണിപ്പൂർ വംശഹത്യ; വിമൻ ജസ്റ്റിസ് മൂവ്മെന്റ് സ്ത്രീ പ്രക്ഷോഭം സംഘടിപ്പിച്ചു
cancel
camera_alt

മണിപ്പൂർ വംശഹത്യക്കെതിരെ വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംഘടിപ്പിച്ച സ്ത്രീ പ്രക്ഷോഭം സംസ്ഥാന സെകട്ടറി മുംതാസ് ബീഗം ഉദ്ഘാടനം ചെയ്യുന്നു

മണിപ്പൂർ വംശഹത്യ; വിമൻ ജസ്റ്റിസ് മൂവ്മെന്റ് സ്ത്രീ പ്രക്ഷോഭം സംഘടിപ്പിച്ചു

text_fields
bookmark_border

തിരുവനന്തപുരം: മണിപ്പൂരിൽ ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെ നടക്കുന്ന വംശഹത്യക്കെതിരെ വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ കമ്മിറ്റി സ്ത്രീ പ്രക്ഷോഭം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി മുംതാസ് ബീഗം ഉദ്ഘാടനം ചെയ്തു.


മണിപ്പൂരിൽ വംശീയ കലാപം കൊടുമ്പിരികൊള്ളുമ്പോൾ സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ വർധിക്കുകയാണെന്ന്​ അവർ പറഞ്ഞു. കലാപകാരികൾ ബലാത്സംഗത്തെ ആയുധമാക്കുന്നതിൻെറ ഞെട്ടിക്കുന്ന തെളിവാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിലൂടെ പുറത്തുവന്ന പീഡനദൃശ്യങ്ങൾ. മണിപ്പൂരിൽ അധികാര സംവിധാനങ്ങൾ അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്നും മുംതാസ് ബീഗം പറഞ്ഞു.


ജില്ലാ ജനറൽ സെക്രട്ടറി ഷംല അദ്ധ്യക്ഷതവഹിച്ചു. ഡോ. സി എം നസീമ, താജുന്നിസ എന്നിവർ സംസാരിച്ചു. കമ്മിറ്റിയംഗം സുലൈഖ സ്വാഗതവും സെക്രട്ടറി ആരിഫ ബീവി നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story