Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാമുകനൊപ്പം പോയ യുവതി...

കാമുകനൊപ്പം പോയ യുവതി തിരിച്ചെത്തി; രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു

text_fields
bookmark_border
കാമുകനൊപ്പം പോയ യുവതി തിരിച്ചെത്തി; രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു
cancel

നേമം: കാമുകനൊപ്പം സ്ഥലം വിട്ട ഭർതൃമതിയായ യുവതി തിരിച്ചെത്തി. കോടതിയിൽ ഹാജരാക്കിയ ശേഷം യുവതിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. പൂന്തുറ സ്വദേശിനിയായ 28കാരിയാണ് ഒരു മാസം മുമ്പ് വീടുവിട്ടിറങ്ങിയത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. യുവതിയുടെ തിരോധാനം സംബന്ധിച്ച് കരമന സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിന്‍റെ അന്വേഷണം നടന്നു വരുന്നതിനിടെയാണ് യുവതി തിരികെ എത്തിയത്.

കൊല്ലം സ്വദേശിയായ 35കാരനായ യുവാവുമൊത്താണ് നാടുവിട്ടത്. തിരുവനന്തപുരം നഗരത്തിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്തു വരുന്നതിനിടെയാണ് ഇരുവരും പരസ്പരം പരിചയപ്പെടുന്നത്. അതേസമയം കുട്ടികളെ ഉപേക്ഷിച്ചു പോയതായി ഭർത്താവിന് പരാതിയില്ലാത്തതിനാൽ യുവതിക്കെതിരേ പൊലീസ് കേസെടുത്തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:loverwoman
News Summary - woman gone with her lover returned
Next Story