
വിസ്ഡം യൂത്ത് അധ്യാപക സംഗമവും ടേബിൾ ടോക്കും തിരുവനന്തപുരത്ത്
text_fieldsതിരുവനന്തപുരം: വിസ്ഡം യൂത്ത് സംസ്ഥാന സമതിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 8 ന് മഞ്ചേരിയിൽ സംഘടിപ്പിക്കുന്ന കേരള ടീച്ചേഴ്സ് കോൺഫറൻസിന്റെ പ്രചരണാർത്ഥം തിരുവനന്തപുരം ജില്ലാ അധ്യാപക സംഗമം സെപ്റ്റംബർ 16 ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് സ്റ്റാച്യൂ ട്രിവാൻഡ്രം ഹോട്ടലിൽ വച്ച് നടക്കും. സംഗമത്തിന്റെ ഭാഗമായി
"അധാർമികത പെരുകുന്ന കലാലയങ്ങൾ നിയന്ത്രിക്കേണ്ടത് ആര്? " എന്ന വിഷയത്തിൽ അധ്യാപക സംഘടനാ പ്രതിനിധികളും വിദ്യാഭ്യാസ വിചക്ഷണൻമാരും പങ്കെടുക്കുന്ന ടേബിൾ ടോക്ക് സംഘടിപ്പിക്കും. വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.നിഷാദ് സലഫി ടേബിൾ ടോക്കിന് നേതൃത്വം നൽകും.
സർഗ്ഗശേഷി , മാനവികത , മതേതരത്വം , ഭരണഘടനാവബോധം , ജനാധിപത്യമൂല്യങ്ങൾ എന്നിവ പുതുതലമുറയിൽ ഊട്ടി ഉറപ്പിക്കുന്നതിന് അധ്യാപകരെ സജ്ജരാക്കുക എന്നതാണ് സംഗമം ലക്ഷ്യമാക്കുന്നത്. സംഘാടക സമിതി യോഗത്തിൽ വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ഹാറൂൺ വള്ളക്കടവ് അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി നസീം അഴിക്കോട് , ഭാരവാഹികളായ നസീൽ കണിയാപുരം, ജമീൽ പാലാങ്ങോണം , അൻസാറുദ്ദീൻ സ്വലാഹി ,മുഹമ്മദ് ഷാൻ സലഫി,സൈഫുദ്ദീൻ പെരിങ്ങാട് ,താഹ അബ്ദുൽ ബാരി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
