Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവന്യജീവി ആക്രമണം;...

വന്യജീവി ആക്രമണം; മരണങ്ങൾ കൂടുതലും പാമ്പുകടിയേറ്റ്​

text_fields
bookmark_border
snake bite
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ജീ​വ​ഹാ​നി സം​ഭ​വി​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ൽ ഏ​റെ​യും പാ​മ്പു​ക​ടി​യേ​റ്റ്. പി​ന്നെ സം​ഭ​വി​ക്കു​ന്ന മ​ര​ണ​ങ്ങ​ൾ കൂ​ടു​ത​ലും കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്താ​ലാ​ണ്. ആ​ന, ക​ടു​വ, പു​ലി, ക​ര​ടി മു​ത​ലാ​യ​വ​യു​ടെ ആ​ക്ര​മ​ണ​ത്താ​ൽ മ​ര​ണ​മ​ട​യു​ന്ന​വ​രു​ടെ എ​ണ്ണം വ​ള​രെ കു​റ​വെ​ന്നും വ​നം​വ​കു​പ്പി‍െൻറ ക​ണ​ക്കു​ക​ൾ.

പാ​മ്പു​ക​ടി വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണെ​ങ്കി​ലും 90 ശ​ത​മാ​നം പാ​മ്പു​ക​ടി​ക​ളും അ​തു​മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ളും വ​ന​ത്തി​ന്​ പു​റ​ത്ത്​​ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ സം​ഭ​വി​ച്ച​വ​യാ​ണ്. 2016 മു​ത​ലു​ള്ള വ​നം​വ​കു​പ്പി‍െൻറ ക​ണ​ക്കി​ൽ 1500 ഓ​ളം പാ​മ്പു​ക​ടി മ​ര​ണ​ങ്ങ​ളാ​ണ്​ സം​സ്ഥാ​ന​ത്ത്​ സം​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​കാ​ല​യ​ള​വി​ൽ മ​റ്റ്​ മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം 60- 70 നു​ള്ളി​ൽ മാ​ത്ര​മേ​യു​ള്ളൂ. ഒ​രു​വ​ർ​ഷം ശ​രാ​ശ​രി 40 മ​ര​ണ​ങ്ങ​ൾ മാ​​ത്ര​മാ​ണ്​ മ​റ്റ്​ മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം കാ​ര​ണം സം​ഭ​വി​ക്കു​ന്ന​ത്.

അ​തി​ൽ കൂ​ടു​ത​ലും കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം​മൂ​ലം സം​ഭ​വി​ക്കു​ന്ന​വ​യു​മാ​ണ്. ന​ഷ്ട​പ​രി​ഹാ​രം നി​ശ്ച​യി​ക്കു​മ്പോ​ൾ, യ​ഥാ​ർ​ഥ​ത്തി​ൽ ര​ണ്ടും ര​ണ്ടാ​യി ക​ണ​ക്കാ​ക്കി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​പ്പോ​ൾ ഉ​യ​രു​ന്നു​ണ്ട്.

വ​ന​ത്തി​ന്​ പു​റ​ത്ത്​ ന​ട​ക്കു​ന്ന വ​ന്യ​മൃ​ഗാ​ക്ര​മ​ണ മ​ര​ണ​ങ്ങ​ളി​ലെ​ല്ലാം മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ​നി​ന്നാ​ണ്​ തു​ക അ​നു​വ​ദി​ക്കു​ന്ന​ത്. അ​പ്ര​കാ​രം കേ​ര​ള​വും ന​ട​പ്പാ​ക്കി​യാ​ൽ വ​ന​ത്തി​നു​ള്ളി​ൽ ന​ട​ക്കു​ന്ന വ​ന്യ​മൃ​ഗാ​​ക്ര​മ​ണ മ​ര​ണ​ങ്ങ​ളി​ലെ ന​ഷ്ട​പ​രി​ഹാ​ര തു​ക യ​ഥാ​സ​മ​യം വി​ത​ര​ണം ചെ​യ്യാ​നും കാ​ലാ​നു​സൃ​ത​മാ​യി ന​ഷ്ട​പ​രി​ഹാ​ര തു​ക പ​രി​ഷ്ക​രി​ക്കാ​നും ക​ഴി​യു​മെ​ന്ന വാ​ദ​ങ്ങ​ളും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

10 ല​ക്ഷം രൂ​പ​യാ​ണ്​ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം കാ​ര​ണ​മു​ള്ള മ​ര​ണ​ങ്ങ​ൾ​ക്ക്​ ന​ൽ​കു​ന്ന ന​ഷ്ട​പ​രി​ഹാ​ര തു​ക. പാ​മ്പു​ക​ടി മ​ര​ണ​ങ്ങ​ൾ​ക്ക്​ ര​ണ്ടു​ല​ക്ഷ​മാ​ണ്​ ന​ഷ്ട​പ​രി​ഹാ​രം. 2020ന്​ ​ശേ​ഷം ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണം മു​ട​ങ്ങി​ക്കി​ട​ക്കു​ക​യു​മാ​ണ്. ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ശേ​ഷം 10 കോ​ടി രൂ​പ വി​ത​ര​ണം ചെ​യ്തു.

ഇ​തി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്താ​ൽ സം​ഭ​വി​ച്ച കൃ​ഷി​നാ​ശ​ങ്ങ​ളും ഉ​ൾ​പ്പെ​ടും. ല​ഭി​ച്ച 8,231 അ​പേ​ക്ഷ​ക​ളി​ലാ​യി 11 കോ​ടി​യോ​ളം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ഇ​നി ന​ൽ​കാ​നു​ണ്ട്. 2021 ജൂ​ൺ മു​ത​ലു​ള്ള 8,231 അ​പേ​ക്ഷ​ക​ളാ​ണ് വി​വി​ധ വ​നം വ​കു​പ്പ് ഓ​ഫി​സു​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. അ​തി​ൽ 70 ശ​ത​മാ​ന​വും കാ​ർ​ഷി​ക​വി​ള ന​ഷ്ട​മാ​ണ്.

Show Full Article
TAGS:wildlifes attacksnake biteDeaths
News Summary - Wildlife attacks- Deaths are mostly due to snake bites
Next Story