ഭാര്യയുടെ െകാല: പ്രതിക്ക് മാനസിക വിഭ്രാന്തി; വിചാരണ മാറ്റി
text_fieldsതിരുവനന്തപുരം: പ്രതിക്ക് മാനസിക വിഭ്രാന്തി ഉണ്ടായതിനെ തുടർന്ന് കൊലക്കേസ് വിചാരണ മാറ്റിവെച്ചു. ചിറയിന്‍കീഴ് അഴൂര്‍ സ്വദേശിനി ശശികലയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് ലാലു എന്ന രാജനെതിരായ വിചാരണയാണ് തിരുവനന്തപുരം ആറാം അഡീ. ജില്ല സെഷന്‍സ് ജഡ്ജി കെ.എൻ. അജിത്കുമാർ മാറ്റിെവച്ചത്.
പൂജപ്പുര സെന്‍ട്രല്‍ ജയിലിലുള്ള പ്രതിക്ക് കടുത്ത മാനസിക വിഭ്രാന്തി ഉണ്ടെന്നും ചികിത്സ നല്‍കണമെന്നും ജയില്‍ ഡോക്ടര്‍ നേരത്തെ നിർദേശിച്ചിരുന്നു. ഇക്കാര്യം കേസ് രേഖകളില്‍ ഉണ്ടായിരുന്നെങ്കിലും കോടതിയുടെ ശ്രദ്ധയില്‍പെട്ടിരുന്നില്ല. വിചാരണ ദിവസം രേഖകള്‍ പരിശോധിച്ചപ്പോഴാണ് പ്രതിക്ക് ചികിത്സ നല്‍കണമെന്ന ഡോക്ടറുടെ നിർദേശം ശ്രദ്ധയില്‍പെട്ടത്. ഇക്കാര്യം പ്രോസിക്യൂട്ടര്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് പ്രതിയുടെ രോഗം ഭേദമായ ശേഷം വിചാരണ നേരിട്ടാൽ മതിയെന്ന് കോടതി തീരുമാനിക്കുകയായിരുന്നു. 2018 ആഗസ്റ്റ് 20നാണ് 15ഉം 13ഉം വയസ്സുള്ള മക്കളുടെ മുന്നിലിട്ട് സംശയത്തിെൻറ പേരില്‍ ലാലു ഭാര്യയെ കുത്തിക്കൊന്നത്.

