Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമഴയിൽ നാവായിക്കുളം...

മഴയിൽ നാവായിക്കുളം മുല്ലനല്ലൂർ മേഖലയിൽ വ്യാപക കൃഷിനാശം

text_fields
bookmark_border
Navaikulam Mullanallur region
cancel
camera_alt

മു​ല്ല​ന​ല്ലൂ​ർ വി​ൻ​സ​ന്‍റി​ന്‍റെ വാ​ഴ​ക​ൾ മ​ഴ​യി​ലും കാ​റ്റി​ലും ഒ​ടി​ഞ്ഞു വീ​ണ നി​ല​യി​ൽ

ക​ല്ല​മ്പ​ലം: മ​ഴ​യി​ൽ നാ​വാ​യി​ക്കു​ളം മു​ല്ല​ന​ല്ലൂ​ർ മേ​ഖ​ല​യി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശം. മു​ല്ല​ന​ല്ലൂ​ർ കു​രി​ശി​ങ്ക​ൽ വീ​ട്ടി​ൽ വി​ൻ​സെ​ന്‍റി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ കു​ല​ച്ച വാ​ഴ​ക​ൾ വ്യാ​പ​ക​മാ​യി ഒ​ടി​ഞ്ഞു വീ​ണു. കു​ല വ​ന്ന 70 ഓ​ളം ഏ​ത്ത​വാ​ഴ​ക​ളാ​ണ് ന​ശി​ച്ച​ത്. ക​ഴി​ഞ്ഞ രാ​ത്രി​യി​ലെ മ​ഴ​യി​ലും കാ​റ്റി​ലും വാ​ഴ ഒ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ക​ർ​ഷ​ക​ൻ പാ​ട്ട​ത്തി​നെ​ടു​ത്ത വ​യ​ലി​ലാ​ണ് കൃ​ഷി ചെ​യ്തി​രു​ന്ന​ത്. പ​ലി​ശ​ക്കും ക​ടം വാ​ങ്ങി​യും കൃ​ഷി​ക്കാ​ർ​ക്കു​ണ്ടാ​യ ന​ഷ്ടം പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ കൃ​ഷി ന​ശി​ക്കു​ന്ന​ത് കാ​ര​ണം വ​ലി​യ ക​ട കെ​ണി​യി​ലാ​ണു പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ.

ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ നേ​രി​ട്ടെ​ത്തി ന​ഷ്ടം ക​ണ​ക്കാ​ക്കി ധ​ന​സ​ഹാ​യം ന​ൽ​കാ​നു​ള്ള ന​ട​പ​ടി സീ​ക​രി​ക്ക​ണ​മെ​ന്ന് സി.​പി.​ഐ നേ​താ​വ് ശി​വ​ദാ​സ​ൻ മു​ല്ല​ന​ല്ലൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raincrop damageNavaikulam Mullanallur region
News Summary - Widespread crop damage in Navaikulam Mullanallur region due to rain
Next Story