Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാർ റൂം തുടങ്ങണം,...

വാർ റൂം തുടങ്ങണം, ഡയാലിസിസ്​ സംവിധാനങ്ങൾ വർധിപ്പിക്കണം

text_fields
bookmark_border
വാർ റൂം തുടങ്ങണം, ഡയാലിസിസ്​ സംവിധാനങ്ങൾ വർധിപ്പിക്കണം
cancel

തിരുവനന്തപുരം: മെഡിക്കൽ കോളജ്​ ആശുപത്രിയിൽ തീവ്രത കുറഞ്ഞ കേസുകൾക്ക്​ പകരം ഒാക്​സിജൻ- വെൻറിലേറ്റർ സൗകര്യം ആവശ്യമായവരെയും ഗുരുതരാവസ്ഥയിലുള്ളവരുമായ രോഗിക​െള മാത്രം ​പ്രവേശിപ്പിക്കണമെന്ന്​ കെ.ജി.എം.സി.ടി.എ (കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ). രണ്ടാംതരംഗം രൂക്ഷമായ സഹാചര്യത്തിൽ കെ.ജി.എം.സി.ടി.എ ജില്ല യൂനിറ്റ്​ രൂപവത്​കരിച്ച വിദഗ്​ധസമിതി സർക്കാറിന്​ സമർപ്പിച്ച റിപ്പോർട്ടിലാണ്​ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്​.

ഒ.പിയിലെ സാധാരണ രോഗങ്ങൾക്കുള്ള ചികിത്സകൾ പൂർണമായും ഓൺലൈനായോ അല്ലെങ്കിൽ ചെറിയ ആശുപത്രികൾ മുഖേനയോ നൽകണം. കോവിഡ് ചികിത്സ സംബന്ധിച്ചുള്ള ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിന്​ മെഡിക്കൽ കോളജിൽ കോവിഡ്​ വാർ റൂം തുടങ്ങണം. ​െഎ.സി.യു കിടക്കകൾ, ഓക്സിജൻ എന്നിവ സംബന്ധിച്ച വിവരങ്ങൾ തത്സമയം മനസ്സിലാക്കി ചികിത്സാ സംവിധാനങ്ങളെ ഏകോപിപ്പിക്കണം. മെഡിക്കൽ കോളജിൽ ആവശ്യാനുസരണം നേസൽ ഓക്സിജനും വെൻറിലേറ്ററുകളും പുതിയതായി ലഭ്യമാക്കണം. റഫറൽ സംവിധാനത്തിലെ ഒടുവിലെ ചികിത്സാ സംവിധാനമായ (ടെർഷ്യറി ലെവൽ കെയർ) മെഡിക്കൽ കോളജുകളിലെ ഡോക്​ടർമാരെ സെക്കൻഡറി- പ്രൈമറി കെയർ സെൻററുകളി​േലക്ക്​ വിന്യസിക്കരുത്.

വൃക്ക സംബന്ധമായ രോഗങ്ങൾ ഉള്ളവരിൽ കോവിഡ് മരണനിരക്ക് കൂടുതലാണ്. ഇത് കുറക്കാൻ കോവിഡ് രോഗികൾക്കുള്ള ഡയാലിസിസ് സംവിധാനങ്ങൾ വർധിപ്പിക്കണം. മെഡിക്കൽ/പി.ജി വിദ്യാർഥികളുടെ പരീക്ഷകൾ വൈകിക്കരുത്​. കരാർ വ്യവസ്ഥയിൽ അടിയന്തരമായി റസിഡൻറ്​ ഡോക്ടർമാരെയും നഴ്സുമാരെയും ഗ്രേഡ് ^1 -ഗ്രേഡ്^ 2 അറ്റൻഡർമാരെയും ശുചീകരണ ജീവനക്കാരെയും മെഡിക്കൽ സോഷ്യൽ വർക്കർമാരെയും നിയമിക്കണം. ഓൺലൈൻ പഠനത്തിന് മെഡിക്കൽ കോളജിലെ എല്ലാ വിഭാഗങ്ങളെയും അതിവേഗ ഇൻറർനെറ്റ് വഴി ബന്ധിപ്പിക്കണം. കോവിഡ് ഗവേഷണത്തിന്​ വേണ്ടി പ്രത്യേക പരിഗണന നൽകണം. കേരളത്തിൽ കോവിഡി​െൻറ അതിവ്യാപനം സംഭവിച്ചുകൊണ്ടിരിക്കുന്നതിനാൽ കഴിയുമെങ്കിൽ കുറഞ്ഞത് രണ്ടാഴ്ചത്തേക്കെങ്കിലും ലോക്ഡൗൺ പരിഗണിക്കുന്നത് നന്നായിരിക്കുമെന്ന്​ തിരുവനന്തപുരം യൂനിറ്റ്​ പ്രസിഡൻറ്​ ഡോ.ആർ.സി ശ്രീകുമാർ, സെക്രട്ടറി ഡോ.രാജ്​.എസ്​.ചന്ദ്രൻ, കോവിഡ്​ ചികിത്സ സമിതി ചെയർമാൻ ഡോ.​െഎ.റിയാസ്​ എന്നിവർ ആവശ്യപ്പെട്ടു. സമിതിയുടെ നിർദേശങ്ങൾ സംഘടന മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:war room​Covid 19
News Summary - War room should be started and dialysis facilities should be enhanced
Next Story