വിഴിഞ്ഞം മുഹിയുദ്ദീൻ പള്ളി ഉറൂസിന് കൊടിയേറി
text_fieldsവിഴിഞ്ഞം മുഹിയുദ്ദീൻ പള്ളി ഉറൂസിന് കൊടിയേറ്റുന്നു
വിഴിഞ്ഞം: തെക്കൻ കേരളത്തിലെ പ്രമുഖ തീർഥാടന കേന്ദ്രമായ വിഴിഞ്ഞം മുഹിയുദ്ദീൻ പള്ളി ഉറൂസിന് കൊടിയേറി. ഞയറാഴ്ച വൈകീട്ട് നാലിന് ആരംഭിച്ച ഘോഷയാത്ര പള്ളി അങ്കണത്തിൽ എത്തിയതോടെ തെക്കുംഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് യു. മുഹമ്മദ് ഷാഫി കൊടി ഉയർത്തി.
രാത്രി ഏഴിന് സമൂഹ പ്രാർഥനക്ക് കോഴിക്കോട് വലിയഖാസി അസ്സയ്യിദ് നാസ്വിർ ഹയ്യ് ശിഹാബ് പാണക്കാട് നേതൃത്വം നൽകി. ദഫ് മുട്ട്, 9.30ന് അശ്റഫ് റഹ്മാനിയുടെ മതപ്രഭാഷണം എന്നിവ നടന്നു. 26 വരെ എല്ലാദിവസവും രാത്രി മൗലൂദ് പാരായണവും മുനാജാത്തും മത പ്രഭാഷണവും നടക്കും. ഉറൂസിനോടനുബന്ധിച്ച് 26 വരെ ജില്ലയിലെ വിവിധ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽനിന്ന് പള്ളിയിലേക്ക് സർവിസുകൾ നടത്തും.

