Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.ഡി.എം.എ യുമായി രണ്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
പ്രതികൾ
വിഴിഞ്ഞം: ബൈക്കിൽ സൂക്ഷിച്ച് വിൽക്കാൻ ശ്രമിച്ച എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വിഴിഞ്ഞം കോട്ടപ്പുറം കുരിശടി മുറ്റത്ത് സാംരാജ് (20), വിഴിഞ്ഞം പിറവിളാകം കരയടി വിളയിൽ റീഗൻ (29) എന്നിവരെയാണ് എക്സൈസ് നെയ്യാറ്റിൻകര റേഞ്ച് സംഘം അറസ്റ്റ് ചെയ്തത്.
ഇവരിൽനിന്ന് 2.144 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. എക്സൈസ് ഇൻസ്പെക്ടർ എൽ.ആർ. അജീഷ്, പ്രിവന്റിവ് ഓഫിസർ ലോറൻസ്, സിവിൽ എക്സൈസ് ഓഫിസർമാരായ ബിജു, അജിത്, അനീഷ്, പ്രസന്നൻ, വി.എ. അഖിൽ, അഖിൽ എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.
Next Story

