Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിഴിഞ്ഞത്ത് ലഹരി വസ്തുക്കളുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
drugs
cancel

വിഴിഞ്ഞം: വിഴിഞ്ഞത്ത് എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിലായി. വിഴിഞ്ഞം കാേട്ടപ്പുറം കടയ്ക്കുളം സ്വദേശി ജൂഡ് (29), ആനാവൂർ മണ്ണലി കിഴക്കുംകര പുത്തൻവീട്ടിൽ അരുൺ (26) എന്നിവരാണ് അറസ്റ്റിലായത്.

സിറ്റി പോലീസ് കമീഷണർ സ്പർജൻ കുമാറിന്റെ നിർദേശപ്രകാരം ഫോർട്ട് എ.സി.പി സി. ഷാജി, വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞദിവസം പുലർച്ച 1.30 ഓടെ വിഴിഞ്ഞം ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നുമാണ് ഇരുവരെയും പിടികൂടിയത്.

ഇവരിൽനിന്ന് 15 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പിടിയിലായവരിൽ അരുൺ ആണ് ലഹരി മരുന്ന് ബംഗളൂരുവിൽ നിന്ന് ഇവിടെ എത്തിച്ചതെന്നും ജൂഡ് മുമ്പ് ലഹരികടത്തുകേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. എസ്.ഐ വിനോദ്, സീനിയർ സി.പി.ഒ സുനിൽകുമാർ, സി.പി.ഒമാരായ രാമു, അജേഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two arrested with intoxicants in Vizhinjam
Next Story