മൂന്നാം കപ്പൽ വിഴിഞ്ഞത്തടുത്തു
text_fieldsക്രെയിനുമായി വിഴിഞ്ഞം തുറമുഖത്തെത്തിയ ഷെൻഹുവ 24 കപ്പൽ
വിഴിഞ്ഞം: ചൈനയിൽ നിന്ന് ക്രെയിനുമായെത്തിയ ഷെൻഹുവ 24 വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തടുത്തു. തിങ്കളാഴ്ച പുലർച്ചെ തീരക്കടലിൽ നങ്കൂരമിട്ട കപ്പൽ അധികൃതരുടെ അനുവാദത്തോടെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ തന്നെ വാർഫിൽ അടുത്തു. ആറ് യാർഡ് ക്രെയിനുകളുമായി ഈ മാസം പത്തിനാണ് കപ്പൽ ചൈനയിൽ നിന്ന് യാത്രതിരിച്ചത്.
തുറമുഖത്ത് കയറാൻ ആദ്യമെത്തിയ രണ്ട് കപ്പലുകൾക്കുണ്ടായ സാങ്കേതിക തടസം ഷെൻ ഹുവാ - 24 ന് ഉണ്ടായില്ല. പുറംകടലിലെത്തി മണിക്കൂറുകൾക്കുള്ളിൽ തുറമുഖത്ത് പ്രവേശിക്കാൻ അനുമതി ലഭിച്ചു. നാലുവള്ളങ്ങളിലായുള്ള തീരദേശ പോലീസിന്റെ സുരക്ഷയിൽ മൂന്ന് ടഗ്ഗുകൾ ചേർന്ന് വാർഫിൽ അടുപ്പിച്ചു. കാലാവസ്ഥ അനുകൂലമായാൽ ചൊവ്വാഴ്ച മുതൽ ക്രെയിനുകൾ ഇറക്കിത്തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

